സൗ​ത്ത്​ ഇ​ന്ത്യ​ൻ ബാ​ങ്ക്​ ​പ്ര​തി​നി​ധി​ക​ൾ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

പ്ര​വാ​സി​ക​ൾ​ക്ക്​ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ൻ.​ആ​ർ.​ഐ സാ​ഗ

ദു​ബൈ: ശ​മ്പ​ള​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ എ​ൻ.​ആ​ർ.​ഐ അ​ക്കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ച് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വാ​ണി​ജ്യ ബാ​ങ്കാ​യ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്. ‘എ​ൻ.​ആ​ർ.​ഐ സാ​ഗ’ എ​ന്ന്​ പേ​രി​ട്ട അ​ക്കൗ​ണ്ടി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്ക് സീ​റോ ബാ​ല​ൻ​സി​ൽ വി​വി​ധ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ദു​ബൈ​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മേ​ധാ​വി​ക​ൾ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ‘എ​ൻ.​ആ​ർ.​ഐ സാ​ഗ’ എ​ന്ന അ​ക്കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ച​ത്.

സീ​റോ ബാ​ല​ൻ​സി​ൽ ത​ട​സ്സം കൂ​ടാ​തെ ബാ​ങ്കി​ങ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു പു​റ​മെ തെ​ര​ഞ്ഞെ​ടു​ത്ത ഡെ​ബി​റ്റ് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ച് സൗ​ക​ര്യ​വും ഭ​വ​ന -വാ​ഹ​ന വാ​യ്പ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ 25 ശ​ത​മാ​നം ഇ​ള​വും ന​ൽ​കു​മെ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ പി.​ആ​ർ. ശേ​ഷാ​ദ്രി പ​റ​ഞ്ഞു.

നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കാ​ൻ അ​ല്‍ ബ​ദ​ര്‍ എ​ക്സ്ചേ​ഞ്ച്, അ​ല്‍ റ​സൂ​ക്കി എ​ക്സ്ചേ​ഞ്ച്, സ​ലിം എ​ക്സ്ചേ​ഞ്ച്, അ​ല്‍ ഡെ​നി​ബ എ​ക്സ്ചേ​ഞ്ച്, ഫ​സ്റ്റ് എ​ക്സ്ചേ​ഞ്ച് ഒ​മാ​ന്‍, ഹൊ​റൈ​സ​ണ്‍ എ​ക്സ്ചേ​ഞ്ച് തു​ട​ങ്ങി​യ എ​ക്സ്ചേ​ഞ്ചു​ക​ളു​മാ​യും മ​ണി ട്രാ​ന്‍സ്ഫ​ര്‍ ഓ​പ​റേ​റ്റ​ര്‍മാ​രു​മാ​യും സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു.

ജി.​സി.​സി മേ​ഖ​ല​യി​ൽ 35ന്​ ​മു​ക​ളി​ൽ എ​ക്സ്​​ചേ​ഞ്ചു​ക​ളു​മാ​യും സൗ​ത്ത്​ ഇ​ന്ത്യ​ൻ ബാ​ങ്ക്​ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. എ​സ്.​ഐ.​ബി മി​റ​ര്‍ പ്ല​സ് ബാ​ങ്കി​ങ്​ ആ​പ്പി​ന്‍റെ സേ​വ​നം ഒ​മ്പ​ത്​ വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ബാ​ങ്കി​ങ്ങി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ൻ മു​ന്നേ​റ്റം കൈ​വ​രി​ക്കാ​ൻ സൗ​ത്ത് ഇ​ന്ത്യ ബാ​ങ്കി​ന് സാ​ധി​ച്ച​താ​യും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​പ​റേ​ഷ​ൻ​സ് സി.​ജി.​എം ആ​ന്‍റോ ജോ​ർ​ജ്, ചീ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ സോ​ണി എ, ​ഹെ​ഡ് ബ്രാ​ഞ്ച് ബാ​ങ്കി​ങ് എ​സ്.​ജി.​എം എ​സ്.​എ​സ്​ ബി​ജി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - South Indian Bank NRI Saga for Expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.