എസ്​.എസ്​.എൽ.സി പരീക്ഷ നാളെ; യു.എ.ഇയിൽനിന്ന്​ 545 വിദ്യാർഥികൾ

അബൂദബി: ബുധനാഴ്​ച ആരംഭിക്കുന്ന കേരള സിലബസ്​ എസ്​.എസ്​.എൽ.സി പരീക്ഷക്ക്​ യു.എ.ഇയിൽനിന്ന്​ 545 വിദ്യാർഥികളും ഹയർ സെക്കൻഡറി പരീക്ഷക്ക്​ 597 വിദ്യാർഥികളും ഹാജരാകും. യു.എ.ഇയിൽ മോഡൽ സ്​കൂൾ അബൂദബിയിലാണ്​ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്​.എസ്​.എൽ.സി പരീക്ഷയും പ്ലസ്​ടു​ പരീക്ഷയും എഴുതുന്നത്​. 130 വിദ്യാർഥികൾ വീതം ഇരു പരീക്ഷകൾക്കും ഇവിടെനിന്ന്​ അപേക്ഷിച്ചതായി പ്രിൻസിപ്പൽ ഡോ. വി.വി. അബ്​ദുൽ ഖാദർ അറിയിച്ചു. മറ്റു സ്​കൂളുകളിൽനിന്ന്​ പരീക്ഷക്ക്​ അപേക്ഷിച്ചവരുടെ എണ്ണം പത്താം ക്ലാസ്​, പന്ത്രണ്ടാം ക്ലാസ്​ ക്രമത്തിൽ: ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ ദുബൈ (50, 96), ഗൾഫ്​ മോഡൽ സ്​കൂൾ ദുബൈ (76, 96), ഇംഗ്ലീഷ്​ സ്​കൂൾ ഉമ്മുൽ ഖുവൈൻ (31, 59), ഇന്ത്യൻ സ്​കൂൾ ഫുജൈറ (61, 40), ന്യൂ ഇന്ത്യൻ സ്​കൂൾ ഉമ്മുൽ ഖുവൈൻ (46) ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ ഷാർജ (55, 64), ന്യൂ ഇന്ത്യൻ മോഡൽ സ്​കൂൾ അൽ​െഎൻ (34, 28), ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്​കൂൾ റാസൽഖൈമ (62, 84). ന്യൂ ഇന്ത്യൻ സ്​കൂൾ ഉമ്മുൽ ഖുവൈനിൽ എസ്​.എസ്​.എൽ.സി പരീക്ഷ മാത്രമേ നടക്കുന്നുള്ളൂ.

Tags:    
News Summary - sslc exam uae-gulf news-uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.