എസ്.എസ്.എൽ.സി പരീക്ഷ നാളെ; യു.എ.ഇയിൽനിന്ന് 545 വിദ്യാർഥികൾ
text_fieldsഅബൂദബി: ബുധനാഴ്ച ആരംഭിക്കുന്ന കേരള സിലബസ് എസ്.എസ്.എൽ.സി പരീക്ഷക്ക് യു.എ.ഇയിൽനിന്ന് 545 വിദ്യാർഥികളും ഹയർ സെക്കൻഡറി പരീക്ഷക്ക് 597 വിദ്യാർഥികളും ഹാജരാകും. യു.എ.ഇയിൽ മോഡൽ സ്കൂൾ അബൂദബിയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയും പ്ലസ്ടു പരീക്ഷയും എഴുതുന്നത്. 130 വിദ്യാർഥികൾ വീതം ഇരു പരീക്ഷകൾക്കും ഇവിടെനിന്ന് അപേക്ഷിച്ചതായി പ്രിൻസിപ്പൽ ഡോ. വി.വി. അബ്ദുൽ ഖാദർ അറിയിച്ചു. മറ്റു സ്കൂളുകളിൽനിന്ന് പരീക്ഷക്ക് അപേക്ഷിച്ചവരുടെ എണ്ണം പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ക്രമത്തിൽ: ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ (50, 96), ഗൾഫ് മോഡൽ സ്കൂൾ ദുബൈ (76, 96), ഇംഗ്ലീഷ് സ്കൂൾ ഉമ്മുൽ ഖുവൈൻ (31, 59), ഇന്ത്യൻ സ്കൂൾ ഫുജൈറ (61, 40), ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽ ഖുവൈൻ (46) ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഷാർജ (55, 64), ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ അൽെഎൻ (34, 28), ന്യൂ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ റാസൽഖൈമ (62, 84). ന്യൂ ഇന്ത്യൻ സ്കൂൾ ഉമ്മുൽ ഖുവൈനിൽ എസ്.എസ്.എൽ.സി പരീക്ഷ മാത്രമേ നടക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.