ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ (ഫ​യ​ൽ ചി​ത്രം)

സ​മ്മ​ർ ഗെ​യിം​സ്​ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക്​ ഇ​ന്ന്​ കി​ക്കോ​ഫ്​

ദു​ബൈ: ക​ന​ത്ത വേ​ന​ൽ​ച്ചൂ​ടി​ലും ദു​ബൈ ന​ഗ​രം ഇ​ന്നു മു​ത​ൽ ക​ളി​ക​ളാ​ര​വ​ങ്ങ​ളി​ൽ അ​മ​രും. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മ​ർ ഗെ​യിം​സ്​ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക്​ ആ​ഗ​സ്റ്റ്​ 19 തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വും. മി​ക​ച്ച സ്​​പോ​ർ​ട്​​സ്​ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും യു​വ ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​യി രൂ​പം ന​ൽ​കി​യ 2023-2033 ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വ​ർ​ഷാ​വ​ർ​ഷം ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മ​ർ ഗെ​യിം​സ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ഗ​സ്റ്റ്​ 19ന്​ ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ 30വ​രെ നീ​ളും. വോ​ളി​ബാ​ൾ, ബാ​സ്ക​റ്റ്​ ബോ​ൾ, ഹാ​ൻ​​ഡ്​ ബാ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്കാ​ണ്​​ ഇ​ന്ന്​ തു​ട​ക്ക​മാ​വു​ക. എ​മി​റേ​റ്റി​ലെ വി​വി​ധ ക്ല​ബു​ക​ളി​ൽ വെ​ച്ചാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക്​ മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. കാ​യി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൽ ഇ​ത്ത​രം ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക്​ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​ണ്ട്.

Tags:    
News Summary - Summer Games tournaments kick off on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.