സ്വാത്​ ചലഞ്ച്​ ഫെബ്രുവരി മൂന്നിന്​: പ്രവേശനം സൗജന്യം


ദു​ബൈ: ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ ദു​ബൈ​യി​ലെ അ​ൽ റു​വ​യ്യ​യി​ലെ ട്രെ​യി​​നി​ങ്​ സി​റ്റി​യി​ൽ ആ​രം​ഭി​ക്കു​ന്ന ‘സ്വാ​ത്​ ച​ല​ഞ്ച്​ 2024’ൽ ​സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​നം സൗ​ജ​ന്യം. https://dubai.platinumlist.net/event-tickets/90634/uae-swat-challenge-2024 എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. അ​ഞ്ച്​ പ്ര​ധാ​ന ച​ല​ഞ്ചു​ക​ളി​ലാ​യി ദു​ബൈ പൊ​ലീ​സി​ന്‍റെ ലോ​ക നി​ല​വാ​ര​മു​ള്ള സൈ​നി​ക ടീ​മു​ക​ളാ​ണ്​ സ്വാ​തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.

കൂ​ടാ​തെ പൊ​ലീ​സ്​ ബാ​ൻ​ഡി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ദു​ബൈ പൊ​ലീ​സി​ന്‍റെ​യും ദു​ബൈ പൊ​ലീ​സ്​ അ​ക്കാ​ദ​മി​യു​ടെ​യും പ്ര​ത്യേ​ക യൂ​നി​റ്റു​ക​ളു​ടെ സൈ​നി​ക പ​രേ​ഡു​ക​ൾ​ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന കെ9 ​യൂ​നി​റ്റ്​ പ്ര​ദ​ർ​ശ​നം, ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തു​ന്ന ദു​ബൈ പൊ​ലീ​സ്​ ഇ-​സ്​​പോ​ർ​ട്​​സ്, ദു​ബൈ ​പൊ​ലീ​സി​ന്‍റെ മൗ​ണ്ട​ഡ്​ യൂ​നി​റ്റി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യും ന​ട​ക്കും.

Tags:    
News Summary - Swat Challenge on February 3: Entry is free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.