(Representative Image)

യു.എ.ഇയിൽ ഏഴാം നിലയിൽനിന്ന്​ വീണ്​ പത്ത്​ വയസുകാരി മരിച്ചു

ഉമ്മുൽഖുവൈൻ: എമിറേറ്റിലെ താമസകെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്നും തെന്നിവീണ്​ ഇമിറാത്തിയായ 10 വയസ്സുകാരിക്ക് ദാരുണാന്ത്യം. ബാൽക്കണിയിലെ കസേരയിൽനിന്ന് കളിക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കുട്ടിയുടെ ബന്ധുവാണ് അപകടവിവരം പൊലീസിൽ അറിയിച്ചത്. പൊലീസും പാരാമെഡിക്കൽ വിഭാഗവും സംഭവസ്ഥലത്തെത്തി കുട്ടിയെ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് കുട്ടി മരിച്ചത്. ബാൽക്കണി, ജനൽ എന്നിവയ്ക്ക് സമീപം കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്ന്​ പൊലീസ് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - ten-year-old girl died after falling from seventh floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.