അ​ജ്മാ​ന്‍ പാ​ഡ​ല്‍ ടെ​ന്നി​സ് ടൂ​ര്‍ണ​മെ​ന്റ് ജൂ​ലൈ 13 മു​ത​ല്‍

അ​ജ്മാ​ന്‍: അ​ജ്മാ​ൻ ടൂ​റി​സം വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന പാ​ഡ​ൽ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റ് ജൂ​ലൈ 13ന് ​തു​ട​ങ്ങും. എ​മി​റേ​റ്റ്സി​ലെ കാ​യി​ക വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ടൂ​ര്‍ണ​മെ​ന്റ്.

അ​ജ്മാ​ൻ ടൂ​റി​സം വി​ക​സ​ന വ​കു​പ്പ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ ഹു​മൈ​ദ് അ​ൽ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ 13ന് ​തു​ട​ങ്ങി 16വ​രെ നീ​ണ്ടു​നി​ല്‍ക്കും. അ​ജ്മാ​ന്‍ കാ​യി​ക ക​ല​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി അ​ജ്മാ​ൻ ടൂ​റി​സം വ​കു​പ്പ് യു.​എ.​ഇ പാ​ഡ​ൽ അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക​ള്‍ക്ക് സ്വ​ർ​ണം, വെ​ങ്ക​ലം എ​ന്നീ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും വി​ജ​യി​ക​ൾ​ക്ക് മി​ക​ച്ച സ​മ്മാ​ന​ത്തു​ക​ക​ള്‍ ന​ൽ​കു​ന്ന​തി​നു പു​റ​മേ പ്ര​ക​ട​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ പ​ങ്കാ​ളി​ക്കും സം​ഘാ​ട​ക​ര്‍ പ്ലെ​യ​ർ റേ​റ്റി​ങ്ങും ന​ല്‍കു​ന്നു​ണ്ട്. അ​ജ്മാ​ന്‍ പാ​ഡ​ല്‍ ടെ​ന്നി​സ് ടൂ​ര്‍ണ​മെ​ന്റി​ന്‍റെ മൂ​ന്നാ​മ​ത് പ​തി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Tennis tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.