ഷാർജ: അറബ്-ഇസ്ലാമിക സംസ്കാരം ഉപയോഗിച്ച് ഭീകരവാദത്തെ ചെറുക്കാനാകുമെന്ന് ഉറപ്പുണ്ടെന്ന് സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി പറഞ്ഞു. സുസ്ഥിരതയും സുരക്ഷയും അറിവും സംസ്കാരവും സൃഷ്ടിക്കാൻ കെൽപ്പുള്ള സത്യവും സമാധാനപൂർണവുമായ വിശ്വാസം പുനസ്ഥാപിക്കൽ മാത്രമാണ് നിലവിലെ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയെന്നും ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് പുസ്തകമേളയിൽ ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) പവലിയൻ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഡോ. ശൈഖ് സുൽത്താൻ.
അന്താരാഷ്ട്ര പ്രദർശനങ്ങളും മേളകളും വിവിധ സംസ്കാരങ്ങളുമായി സംവദിക്കാനും സാഹിത്യ-ശാസ്ത്രീയ മൂല്യങ്ങളും കൈമാറാനും സഹായകമാവുന്നുണ്ട്.
പിന്തിരിപ്പൻ ശക്തികളെ മറികടക്കാനുള്ള ശക്തമായ മാർഗം വിദ്യാഭ്യാസമാണ്. അതുവഴി വ്യക്തികൾ ശാക്തീകരിക്കപ്പെടുകയും വിമർശനാത്മകമായ ചിന്തയും തീരുമാനമെടുക്കാനുള്ള കഴിവുകളും വികസിക്കുകയും ചെയ്യും. പുസ്തകങ്ങളെ സംസ്കാരത്തിെൻറയും ബൗദ്ധിക മുന്നേറ്റത്തിെൻറയും പ്രഭവ സ്രോതസ്സായി പരിഗണിച്ചതാണ് ഷാർജയെ ലോക പുസ്തക തലസ്ഥാനമാക്കി നാമനിർദേശം ചെയ്യാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. അർഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിക്കാതെ പോയ അറബ് ലോകത്തെ നിരവധി എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും പിന്തുണ നൽകാനും ആത്മവിശ്വാസം ഉറപ്പാക്കാനും ഷാർജയുടെ സാംസ്കാരിക പദ്ധതികൾ െകാണ്ട് സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.