ദുബൈ: ബന്ധുക്കളുടെ വിവരം ലഭിക്കാത്തതിനാൽ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര മുരുക്കുംപുഴ തൈവിലകം തോമസ് ജെ ഗോമസിെൻറ മകൻ സ്റ്റാൻസിലാസ് റോമൻ ഗോമസാണ് (54) മരിച്ചത്.
ബന്ധുക്കളുടെ വിവരം ലഭിക്കാത്തിനാൽ ഇദ്ദേഹത്തിെൻറ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന വിവരം 'മാധ്യമം' ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ടയുടൻ നാട്ടിലുള്ള ബന്ധുക്കൾ ബന്ധപ്പെട്ടതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒരാഴ്ചയായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാര്യ: ബീന. മാതാവ്: ഗ്രേസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.