അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാം പിറന്നാൾ. 12 മാസം കൊണ്ട് വിമാനത്താവളം മുന്‍ നിര ആഗോള യാത്രാ ഹബ്ബായി മാറിയെന്ന് അബൂദബി എയര്‍പോര്‍ട്സ് വ്യക്തമാക്കി. അസാധാരണമെന്നതില് കവിഞ്ഞ് ഒന്നും തന്നെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പറയാനില്ലെന്ന് അബൂദബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എലീന സോര്‍ലിനി പറഞ്ഞു. പ്രതീക്ഷകള്‍ക്കപ്പുറമാണ് വിമാനത്താവളത്തിന്റെ വളര്‍ച്ച. ടീം അംഗങ്ങളുടെ സമര്‍പ്പണത്തിന് നന്ദി പറയുന്നു.
വിവിധ ഓഹരി ഉടമകളുടെ കൂട്ടായ പരിശ്രമങ്ങളുടെ സാക്ഷ്യമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളമെന്നും ദേശീയ ആസ്തിയായാണ് അത് നിലകൊള്ളുന്നതെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുന്നതിനു മുമ്പുതന്നെ സന്ദർകരുടെ സംതൃപ്തി റേറ്റിങ്ങില്‍ അഞ്ചില്‍ 4.7പോയന്റ് നേടാന്‍ സായിദ് വിമാനത്താവളത്തിനായെന്നും അവര്‍ പറഞ്ഞു.
2023ല്‍ ടെര്‍മിനല്‍ എ പ്രവര്‍ത്തന സജ്ജമായതോടെയാണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സായിദ് അന്താരാഷ്ട്ര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്തത്. ടെര്‍മിനല്‍ എ പൂര്‍ത്തിയായതോടെ പ്രതിവര്‍ഷം 4.5 കോടി യാത്രികരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.