സിനോഫാം വാക്‌സി​െൻറ ബൂസ്​റ്റർ ഡോസ് അബൂദബിയിൽ വിതരണം തുടങ്ങി

അബൂദബി: സിനോഫാം കോവിഡ് വാക്‌സി​െൻറ ബൂസ്​റ്റർ ഡോസ് ആരോഗ്യവകുപ്പിന്​ കീഴിൽ അബൂദബിയിൽ വിതരണം തുടങ്ങി. സിനോഫാം വാക്‌സിനേഷ​െൻറ രണ്ടാം ഡോസ് കുത്തിവെച്ച് ആറുമാസം കഴിഞ്ഞവർക്കാണ് ബൂസ്​റ്റർ ഡോസ് നൽകുന്നത്.

എന്നാൽ, ബൂസ്​റ്റർ വാക്​സിൻ നിർബന്ധമില്ല. പ്രതിരോധശേഷി കുറഞ്ഞവർക്കും ​മറ്റ്​ രോഗങ്ങളുള്ളവർക്കുമാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. അബൂദബിയിൽ നൂറോളം സെൻററുകളിൽ ബൂസ്​റ്റർ ഡോസ്​ നൽകും. കഴിഞ്ഞവർഷം ഡിസംബറിലാണ്​ സിനോഫാം വാക്‌സി​െൻറ ആദ്യ ഡോസ്​ നൽകിതുടങ്ങിയത്​.ഇതിന്​ മുമ്പ്​​ പരീക്ഷണാടിസ്​ഥാനത്തിൽ ആരോഗ്യപ്രവർത്തകർക്ക്​ വാക്​സിൻ നൽകിയിരുന്നു.

Tags:    
News Summary - The booster dose of Synoform vaccine has started distribution in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT