ഗൾഫിലും പതിയെ ചൂട് കനക്കുകയാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുക പ്രധാനമാണ്. നോമ്പെടുക്കുന്നവർ രാത്രികാലങ്ങളിൽ ധാരാളം വെള്ളവും ജ്യൂസ് ഉൽപന്നങ്ങളും കുടിക്കണം. ഒപ്പം, നിർജലീകരണത്തിന് ആക്കം കൂട്ടുന്ന പഞ്ചസാരയുടെ അളവു കൂടിയ പാനീയങ്ങളും കഫീനും വർജിക്കുകയും വേണം. പഴങ്ങൾക്കും പച്ചക്കറികൾക്കും രാത്രിഭക്ഷണങ്ങളിൽ മുൻതൂക്കം നൽകണം.
ഇഫ്താർ വേളയിൽ നാരങ്ങവെള്ളത്തേക്കാൾ ഉത്തമം സാധാരണ ജലപാനമാണ്. ഫ്രൂട്ട് ജ്യൂസുകൾക്കുപകരം ഫ്രൂട്ട്സ് ഉൽപന്നങ്ങൾ കഴിക്കുന്നതാണ് ഗുണകരം. മൂത്രാശയ രോഗികൾ, കിഡ്നി രോഗികൾ, ഗർഭിണികൾ, കുട്ടികൾ, വൃദ്ധർ, തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. നോമ്പ് തുറന്ന് അത്താഴം വരെയുള്ള സമയത്ത് ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം.
രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടക്കുള്ള ചൂടാണ് നിർജലീകരണത്തിനും സൂര്യാതപത്തിനും പ്രധാനമായും കാരണമാകുന്നത്. ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കാതിരിക്കാൻ ശ്രമിക്കണം. ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നത് അപകടം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.