എച്ച്.എം.പി.വി: നീലഗിരിയിൽ മാസ്ക് നിർബന്ധം; ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം

ഗൂഡല്ലൂർ: ചെന്നൈയിലും ബംഗളൂരുവിലും എച്ച്.എം.പി.വി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നീലഗിരിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകളും തദ്ദേശീയരും മാസ്ക് ധരിക്കണമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉത്തരവിട്ടു.

പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകാനും ശിപാർശ ചെയ്യുന്നു.

സംശയങ്ങൾക്ക് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സഹായ കേന്ദ്രം 934233053, ടോൾ ഫ്രീ നമ്പർ ഡി.ടി.എച്ച് 104 എന്നിവയിൽ ബന്ധപ്പെടാമെന്ന് കലക്ടർ വാർത്താ കുറിപ്പിൽ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ചു​മ, പ​നി, മൂ​ക്ക​ട​പ്പ്, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ​യാ​ണ് പൊ​തു ല​ക്ഷ​ണ​ങ്ങ​ൾ. ജ​ല​ദോ​ഷ​ത്തി​ന് സ​മാ​ന​മാ​യാ​ണ് വൈ​റ​സ് പ​ക​രു​ന്ന​ത്. വൈ​റ​സ് ബാ​ധ​യു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച കൈ​ക​ൾ കൊ​ണ്ട് മൂ​ക്കി​ലും മു​ഖ​ത്തും സ്പ​ർ​ശി​ച്ചാ​ലും രോ​ഗം പ​ക​ർ​ന്നേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യോ രോ​ഗം ബാ​ധി​ച്ച​വ​ര്‍ ചു​മ​ക്കു​ക​യോ തു​മ്മു​ക​യോ വ​ഴി രോ​ഗം പ​ട​രാം.

ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ര​ണ്ടു​മു​ത​ൽ അ​ഞ്ചു​ദി​വ​സം കൊ​ണ്ട് വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വും. ആ​ർ.​ടി -പി.​സി.​ആ​ർ പ​രി​ശോ​ധ​ന വ​ഴി എ​ച്ച്.​എം.​പി.​വി​യെ തി​രി​ച്ച​റി​യാം.

എ​ച്ച്.​എം.​പി.​വി വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നേ​രി​ട്ടു​ള്ള ചി​കി​ത്സ നി​ല​വി​ൽ ഇ​ല്ല. വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​നും ഇ​ല്ല. ആ​ന്റി വൈ​റ​ൽ മ​രു​ന്നാ​യ റി​ബ​വൈ​റി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ചി​ല പ​ഠ​ന​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്. ചി​ല മ​രു​ന്ന് ക​മ്പ​നി​ക​ൾ വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. ‘മോ​ഡേ​ണ’ എ​ന്ന ക​മ്പ​നി വി​ക​സി​പ്പി​ച്ച ആ​ർ.​എ​ൻ.​എ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണ്. നി​ല​വി​ൽ വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്ന് ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 

Tags:    
News Summary - HMPV: Mask Mandatory in Nilgiris district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.