ദുബൈ: തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഒപെക് പ്ലസിെൻറ നിർണായക മന്ത്രിതല യോഗം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം മാറ്റിവെച്ചതെന്ന് കരുതുന്നു.
പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു. മൂന്നാം തവണയാണ് യോഗം മാറ്റുന്നത്. വ്യാഴാഴ്ചയായിരുന്നു യോഗം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് വെള്ളിയാഴ്ചയിലേക്കും തിങ്കളാഴ്ചയിലേക്കും മാറ്റിയിരുന്നു.ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന ഒപെക് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് യു.എ.ഇ. ആഗസ്റ്റ് മുതൽ പ്രതിദിന എണ്ണ ഉൽപാദനം രണ്ട് ദശലക്ഷം ബാരലായി ഉയർത്താനുള്ള തീരുമാനത്തിന് യു.എ.ഇയും പിന്തുണ അറിയിച്ചു.
എന്നാൽ, എണ്ണയുടെ കാര്യത്തിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് യു.എ.ഇ നിർദേശിച്ചിരുന്നു. 2022 ഏപ്രിൽ മുതൽ കൃത്യമായ പദ്ധതിയും അവലോകനവുമുണ്ടാകണം. വ്യക്തതയും ആസൂത്രണവും ഇക്കാര്യത്തിലുണ്ടാകണമെന്ന നിർദേശവും യു.എ.ഇ മുന്നോട്ടുവെച്ചിരുന്നു.
2030ഓടെ പ്രതിദിന ഉൽപാദനം അഞ്ച് ദശലക്ഷം ബാരലായി ഉയർത്തണമെന്നാണ് യു.എ.ഇയുടെ പദ്ധതി. ഇതിനായി വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില കുറക്കാനുള്ള നടപടികൾ ഒപെക് യോഗത്തിൽ ഉണ്ടാകുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.