Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒപെക്​ യോഗം വീണ്ടും...

ഒപെക്​ യോഗം വീണ്ടും മാറ്റി

text_fields
bookmark_border
ഒപെക്​ യോഗം വീണ്ടും മാറ്റി
cancel

ദുബൈ: തിങ്കളാഴ്​ച നടക്കേണ്ടിയിരുന്ന ഒപെക്​ പ്ലസി​െൻറ നിർണായക മന്ത്രിതല യോഗം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാനാണ്​ യോഗം മാറ്റിവെച്ചതെന്ന്​ കരുതുന്നു.

പുതിയ തീയതി ഉടൻ അറിയിക്കുമെന്ന്​ അധികൃതർ പറഞ്ഞു. മൂന്നാം തവണയാണ്​ യോഗം മാറ്റുന്നത്​. വ്യാഴാഴ്​ചയായിരുന്നു യോഗം തീരുമാനിച്ചിരുന്നത്​. ഇത്​ പിന്നീട്​ വെള്ളിയാഴ്​ചയിലേക്കും തിങ്കളാഴ്​ചയിലേക്കും മാറ്റിയിരുന്നു.ഏറ്റവും കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുന്ന ഒപെക്​ രാജ്യങ്ങളിൽ മൂന്നാം സ്​ഥാനത്താണ്​ യു.എ.ഇ. ആഗസ്​റ്റ്​ മുതൽ പ്രതിദിന എണ്ണ ഉൽപാദനം രണ്ട്​ ദശലക്ഷം ബാരലായി ഉയർത്താനുള്ള തീരുമാനത്തിന്​ യു.എ.ഇയും പിന്തുണ അറിയിച്ചു.

എന്നാൽ, എണ്ണയുടെ കാര്യത്തിൽ ദീർഘകാല അടിസ്​ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്​കരിക്കണമെന്ന്​ യു.എ.ഇ നിർദേശിച്ചിരുന്നു. 2022 ഏപ്രിൽ മുതൽ കൃത്യമായ പദ്ധതിയും അവലോകനവുമുണ്ടാകണം. വ്യക്​തതയും ആസൂത്രണവും ഇക്കാര്യത്തിലുണ്ടാകണമെന്ന നിർദേശവും യു.എ.ഇ മുന്നോട്ടുവെച്ചിരുന്നു.

2030ഓടെ പ്രതിദിന ഉൽ​പാദനം അഞ്ച്​ ദശലക്ഷം ബാരലായി ഉയർത്തണമെന്നാണ്​ യു.എ.ഇയു​ടെ പദ്ധതി. ഇതിനായി വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്​.എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വില കുറക്കാനുള്ള നടപടികൾ ഒപെക്​ യോഗത്തിൽ ഉണ്ടാകുമെന്ന്​ കരുതുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OPEC meeting
News Summary - The OPEC meeting was postponed again
Next Story