ദുബൈ: ആറ് വർഷം മുൻപ് ദുബൈ എക്സ്പോ നഗരി എങ്ങിനെയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ പ്രോട്ടോകോൾ ചെയർമാൻ ഖലീഫ സഈദ് സുലൈമാൻ പങ്കുവെച്ച ചിത്രം വിളിച്ചുപറയുന്നുണ്ട് എക്സ്പോയിലേക്കുള്ള ദുബൈയുടെ വളർച്ച.
2016ലും കഴിഞ്ഞ ദിവസവും ശൈഖ് മുഹമ്മദ് എക്സ്പോ സൈറ്റ് സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളാണ് അദ്ദേഹം ഇൻസ്റ്റയിൽ പങ്കുവെച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. 2016ൽ മരുഭൂമിയായി നിരന്നുകിടന്ന സ്ഥലത്താണ് അഞ്ച് വർഷം കൊണ്ട് ദുബൈ വലിയൊരു നഗരം സൃഷ്ടിച്ചെടുത്തിരിക്കുന്നത്.
പ്രകൃതിയെ നശിപ്പിക്കുന്ന നിർമിതികളൊന്നും ഇവിടെയില്ല. എക്സ്പോക്ക് ശേഷം ഇവ പൊളിച്ചുമാറ്റാതെ ഡിസ്ട്രിക്ട് 2020 എന്ന പേരിൽ നഗരമായി നിലനിർത്താനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.