അബൂദബി: ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് അബൂദബിയിലെ റോഡിന് ജനറൽ വിമൻസ് യൂനിയൻ പ്രസിഡൻറും സുപ്രീംകൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡൻറും ഫാമിലി ഡെവലപ്‌മെൻറ് ഫൗണ്ടേഷൻ സുപ്രീംപ്രസിഡൻറുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിെൻറ പേര് നൽകി. യു.എ.ഇ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗവും എക്‌സിക്യൂട്ടിവ് ഓഫിസ് മേധാവിയുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനാണ് നാമകരണം നടത്തിയത്. ശൈഖ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനാണ് പേര് നിർദേശിച്ചത്. ഖസർ അൽ ബഹറിലേക്കുള്ള പ്രധാന പാതക്കാണ് ശൈഖ ഫാത്തിമയുടെ പേരിട്ടത്. രാജ്യത്തിെൻറ പ്രയാണത്തിൽ ശൈഖ ഫാത്തിമ ബിൻത് മുബാറക് വഹിച്ച പങ്ക് വളരെ വലുതാണെന്ന് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.