അബൂദബി: ആരോഗ്യ മന്ത്രാലയം, തമൂഹ് മെഡിക്കൽ സെൻറർ എന്നിവയുടെ സഹകരണത്തോടെ കേരള സോഷ്യൽ സെൻററിൽ സംഘടിപ്പിച്ച രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ യജ്ഞം പൂർത്തിയായി.
സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
കമ്യൂണിറ്റി പൊലീസും സെൻറർ വളൻറിയർമാരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ക്രമീകരിച്ചാണ് വാക്സിനേഷനെത്തിയവരെ സ്വീകരിച്ചത്. പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി ലൈന മുഹമ്മദ്, ട്രഷറർ സി.കെ. ബാലചന്ദ്രൻ, വളൻറിയർ ക്യാപ്റ്റൻ നിഷാം വെള്ളുത്തടത്തിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.