കേരള സോഷ്യൽ സെൻററിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ പൂർത്തിയായി
text_fieldsഅബൂദബി: ആരോഗ്യ മന്ത്രാലയം, തമൂഹ് മെഡിക്കൽ സെൻറർ എന്നിവയുടെ സഹകരണത്തോടെ കേരള സോഷ്യൽ സെൻററിൽ സംഘടിപ്പിച്ച രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ യജ്ഞം പൂർത്തിയായി.
സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.
കമ്യൂണിറ്റി പൊലീസും സെൻറർ വളൻറിയർമാരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ക്രമീകരിച്ചാണ് വാക്സിനേഷനെത്തിയവരെ സ്വീകരിച്ചത്. പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി ലൈന മുഹമ്മദ്, ട്രഷറർ സി.കെ. ബാലചന്ദ്രൻ, വളൻറിയർ ക്യാപ്റ്റൻ നിഷാം വെള്ളുത്തടത്തിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.