തൊഴിലാളിയെ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി സർട്ടിഫിക്കറ്റ് നൽകി ആദരിക്കുന്നു

നഷ്‌ടപ്പെട്ട പാസ്​പോർട്ട് ഉടമസ്ഥന് തിരിച്ചുനൽകിയ തൊഴിലാളിയെ ആദരിച്ചു

ദുബൈ: നഷ്ടപ്പെട്ട പാസ്​പോർട്ട് ഉടമസ്ഥന് തിരിച്ചുനൽകിയ ക്ലീനിങ് തൊഴിലാളിയെ ദുബൈ എമിഗ്രേഷൻ മേധാവി നേരിട്ടുവന്ന് അഭിനന്ദിച്ചു. എയർപോർട്ട് റൺവേയിൽ ഇറങ്ങിയ വിമാനത്തിൽ വെച്ച് മകളുടെ പാസ്​പോർട്ട് നഷ്‌ടപ്പെട്ടതിനെ കുറിച്ച് ഒരു രക്ഷിതാവ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിനിടെ തൊഴിലാളി ജോലിക്കിടയിൽ പാസ്​പോർട്ട് കണ്ടെത്തി എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി. എയർപോർട്ട് സെക്യൂരിറ്റി വിഭാഗം പെൺകുട്ടിയുടെ രക്ഷിതാവിന് പാസ്​പോർട്ട് കൈമാറുകയും ചെയ്തു. ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി വിമാനത്താവളത്തിൽ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇത് ശ്രദ്ധയിൽപെട്ട അദ്ദേഹം ജോലിയിലെ സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തവും നിറവേറ്റിയ ക്ലീനിങ് തൊഴിലാളിയെ ആദരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.

Tags:    
News Summary - The worker who returned the lost passport to the owner was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.