‘തീ​രം’ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്

‘തീ​രം’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഉ​മ്മു​ല്‍ ഖു​വൈ​ന്‍: സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ തീ​രം 21ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ‘തീ​രം തി​രു​വോ​ണം 2024’ എ​ന്ന പേ​രി​ൽ ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ത്തി.

ഓ​ണ​സ​ദ്യ, ഘോ​ഷ​യാ​ത്ര, ചെ​ണ്ട​മേ​ളം, വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ, കോ​മ​ഡി സ്‌​കി​റ്റ്, ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ, നാ​ട​ൻ​പാ​ട്ടു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​മ്മു​ല്‍ ഖു​വൈ​ന്‍ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ സ​ജ്ജാ​ദ് നാ​ട്ടി​ക നി​ർ​വ​ഹി​ച്ചു.

മാ​തൃ​ഭൂ​മി ന്യൂ​സ്​ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സു​രേ​ഷ് വെ​ള്ളി​മു​റ്റം ആ​ശം​സ നേ​ർ​ന്നു. തീ​രം ദു​ബൈ നോ​ർ​തേ​ൺ എ​മി​റേ​റ്റ്സ് പ്ര​സി​ഡ​ന്‍റ്​ മ​ഹേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ശ്രീ​ജ ഹ​രി​റാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി കു​റു​പ്പ​ത്ത്, ദു​ബൈ നോ​ർ​തേ​ൺ എ​മി​റേ​റ്റ്സ് സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഹ​രി​റാം പ​ള്ളി​യി​ൽ, അ​മൃ​ത തീ​രം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഷ​ണ്മു​ഖ​ൻ പോ​ണ​ത്ത്, ട്ര​ഷ​റ​റും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ സു​മ​നേ​ഷ്,‌ അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ ജി​തേ​ഷ്, ലേ​ഡീ​സ് വി​ങ് പ്ര​തി​നി​ധി അ​ത്ത ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളി​ൽ മി​ക​വ് കാ​ട്ടി​യ കൗ​മാ​ര യു​വ പ്ര​തി​ഭ​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags:    
News Summary - Theeram organized onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.