അബൂദബി: മൂന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെ ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കണമെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ച് എമിറേറ്റ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്‍റ്. വാര്‍ഷിക പരീക്ഷകള്‍ക്കായുള്ള തയാറെടുപ്പും പാഠങ്ങളും പൂര്‍ത്തിയാക്കാനും സ്‌കൂളുകളോട് അധികൃതര്‍ ആവശ്യപ്പെട്ടു.
ആവശ്യമെന്ന് തോന്നുന്ന കുട്ടികള്‍ക്ക് പരീക്ഷക്കുമുമ്പ് എക്‌സ്ട്രാ ക്ലാസുകള്‍ എടുത്തുനല്‍കണം. ക്ലാസില്‍ ഹാജരാവാതിരുന്നതിലൂടെ നഷ്ടമായ പഠനങ്ങള്‍ കുട്ടികള്‍ക്ക് ഇതിലൂടെ ലഭ്യമാക്കാനാവുമെന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പരീക്ഷാവേളയില്‍ കുട്ടികള്‍ ചെയ്യരുതാത്ത 18 നിയമ ലംഘനങ്ങളെക്കുറിച്ചും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാവേളയില്‍ മൊബൈല്‍ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ കൈകാര്യം ചെയ്യരുത്, തുണ്ട് കടലാസുകള്‍ എഴുതി കൊണ്ടുവരരുത്, കോപ്പി അടിക്കരുത്, തട്ടിപ്പ് നടത്തരുത്, പരീക്ഷകള്‍ക്ക് മുമ്പായി പരീക്ഷ പേപ്പര്‍ ഡിജിറ്റൽ മാധ്യമങ്ങൾ വഴി ഉപയോഗിച്ച് ഷെയര്‍ ചെയ്യരുത് തുടങ്ങിയവയാണ് നിര്‍ദേശം. നിയമലംഘനം കണ്ടെത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. പരീക്ഷകള്‍ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.