റാസല്‍ഖൈമ: 30 വര്‍ഷം നീണ്ട യു.എ.ഇ പ്രവാസത്തിന് വിരാമമിട്ട് തൃശൂര്‍ വെസ്റ്റ് പെരിഞ്ഞനം സ്വദേശി വിനയന് നാട്ടിലേക്ക് മടങ്ങുന്നു. 1995ലാണ് യു.എ.ഇയില്‍ പ്രവാസ ജീവിതം തുടങ്ങിയത്. ആദ്യ 10 വര്‍ഷം ദുബൈയിലായിരുന്നു ജോലി. പിന്നീട് 15 വര്‍ഷത്തോളം റാസല്‍ഖൈമയിലും ജോലി ചെയ്തു. അഞ്ചു വര്‍ഷമായി ഷാര്‍ജയില്‍ ടൈസന് ഗ്രൂപ് സ്ഥാപനത്തിലെ സേവനം മതിയാക്കിയാണ് വിനയന് നാട്ടിലേക്ക് മടങ്ങുന്നത്.
സന്തോഷകരമായ ജീവിതമാണ് ഗള്‍ഫ് പ്രവാസം സമ്മാനിച്ചതെന്ന് വിനയന് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തൊഴിലിടങ്ങളിലും സാംസ്കാരിക -സാമൂഹിക മണ്ഡലങ്ങളിലും കൂടെ നിന്നവര്‍ക്കും പിന്തുണ നല്കിയവര്ക്കും നന്ദിയുണ്ടെന്നും വിനയന് തുടര്‍ന്നു. റാസല്‍ഖൈമയില്‍ സേവനം സെന്റര്‍, ചേതന, മലയാളം മിഷന് കൂട്ടായ്മകളുമായി ബന്ധപ്പെട്ട് സേവന -സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
നിലവില്‍ യു.എ.ഇ നവധാരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കൂളിമുട്ടം കിള്ളിക്കര വീട്ടില്‍ കൃഷ്ണന് -പത്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സിനി. മക്കള്‍: ധ്യാന്‍ കൃഷ്ണ, ഹൃദിക് പത്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.