ദു​ബൈ​യി​ൽ​നി​ന്ന്​ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ പോ​കു​ന്ന എ​മി​റേ​റ്റ്​​സ്​ റോ​ഡ്

ഗതാഗതം എളുപ്പമാക്കാൻ പുതിയ ഹൈവേ; സാധ്യത പഠിക്കും


ദു​ബൈ: ഏ​ഴ്​ എ​മി​റേ​റ്റു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ഫെ​ഡ​റ​ൽ ഹൈ​വേ നി​ർ​മി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പ​ഠി​ക്കു​മെ​ന്ന്​ യു.​എ.​ഇ ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മ​ന്ത്രി സു​ഹൈ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മ​സ്​​റൂ​യി. ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ യു.​എ.​ഇ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ശൈ​ഖ്​ സാ​യി​ദ്​ റോ​ഡ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്, എ​മി​റേ​റ്റ്​​സ്​ റോ​ഡ്​ എ​ന്നി​വ​ക്കൊ​പ്പം പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​വു​മി​ത്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ്​ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ൽ പു​തി​യ റോ​ഡ്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഉ​യ​ർ​ന്ന​ത്.

ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ പു​തി​യ റോ​ഡ്​ നി​ർ​മി​ക്ക​​ണോ, അ​ല്ലെ​ങ്കി​ൽ നി​ല​വി​ലെ പാ​ത​ക​ളി​ൽ കൂ​ടു​ത​ൽ ലൈ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​തി​യോ എ​ന്ന​കാ​ര്യം വി​വി​ധ പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച​ചെ​യ്യും. അ​തോ​ടൊ​പ്പം ഗ​താ​ഗ​തം ബ​ദ​ൽ റൂ​ട്ടു​ക​ളി​ലേ​ക്ക്​ തി​രി​ച്ചു​വി​ടു​ന്ന​ത്​ ട്രാ​ഫി​ക്​ മെ​ച്ച​പ്പെ​ടു​ത്തു​മോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കും.

അ​തോ​ടൊ​പ്പം ദു​ബൈ​ക്കും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ൾ​ക്കു​മി​ട​യി​ൽ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കാ​ൻ പു​തി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​തം നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ സം​യോ​ജി​ത കേ​ന്ദ്രം, നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ച്​ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്ത​ൽ എ​ന്നി​വ ന​ട​പ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടും. ഇ​ക്കാ​ര്യ​ങ്ങ​ൾ ഈ ​വ​ർ​ഷം ര​ണ്ടാം പ​കു​തി​യോ​ടെ ത​ന്നെ ന​ട​പ്പാ​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ട​പ​ടി​ക​ൾ​ ആ​സൂ​ത്ര​ണം ചെ​യ്ത​ത്​ സ​മ​ഗ്ര​പ​ഠ​ന​ത്തി​ലൂ​ടെ​യാ​ണെ​ന്നും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ അ​നു​മ​തി ല​ഭി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - To facilitate transportation new highway; Probability will be studied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.