ചെ​റു അ​പ​ക​ടം അ​റി​യി​ക്കാ​ൻ​ സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്പ്​

അ​ബൂ​ദ​ബി: ചെ​റു അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സാ​യി​ദ് സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യി​ച്ചാ​ൽ മ​തി​യെ​ന്നും എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 999ൽ ​വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡും സാാ​യി​ദ് ട്രാ​ഫി​ക് സി​സ്റ്റം​സ് ക​മ്പ​നി​യും ആ​വ​ശ്യ​പ്പെ​ട്ടു. ആ​​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​വും. അ​പ​ക​ട​മു​ണ്ടാ​യാ​ൽ വാ​ഹ​നം റോ​ഡി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ്റി​യി​ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ അ​ധി​കൃ​ത​ർ ​ഗ​താ​​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കാ​ര​ണ​മി​ല്ലാ​തെ വാ​ഹ​നം ന​ടു​റോ​ഡി​ൽ നി​ർ​ത്ത​രു​തെ​ന്നും ഇ​ത്ത​രം നി​യ​മ​ലം​ഘ​നം 1000 ദി​ർ​ഹം പി​ഴ​യും ആ​റ് ബ്ലാ​ക്ക് പോ​യി​ന്‍റും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചെ​റി​യ അ​പ​ക​ട​മാ​ണെ​ങ്കി​ൽ ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ലൂ​ടെ നേ​രി​ട്ട് റി​പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ചെ​റി​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മാ​ത്ര​മാ​ണ് പാ​ലി​ക്കേ​ണ്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ലം ആ​പ്പി​ലെ മാ​പ്പ് ഉ​പ​യോ​​ഗി​ച്ച് പി​ൻ ചെ​യ്യാ​വു​ന്ന​തും അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും അ​തു​മൂ​ല​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ളെ​ക്കു​റി​ച്ചും റി​പോ​ർ​ട്ട് ചെ​യ്യാ​നാ​വും. ഇ​തി​നു ശേ​ഷം അ​പ​ക​ടം റി​പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ ക​ൺ​ഫ​ർ​മേ​ഷ​ൻ യൂ​സ​ർ​ക്ക് ല​ഭി​ക്കും.

മേ​യി​ൽ ഷാ​ർ​ജ​യി​ലും ചെ​റു അ​പ​ക​ട​ങ്ങ​ൾ റി​പോ​ർ​ട്ട്​ ചെ​യ്യാ​ൻ പ്ര​ത്യേ​ക ന​മ്പ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഷാ​ർ​ജ സ​ർ​ക്കാ​റി​ന്‍റെ നി​ക്ഷേ​പ വി​ഭാ​ഗ​മാ​യ ഷാ​ർ​ജ അ​സ്റ്റ്​ മാ​നേ​ജ്​​മെ​ന്‍റി​ന്​ കീ​ഴി​ലു​ള്ള ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ റാ​ഫി​ദ്​ ഓ​ട്ടോ​മോ​ട്ടീ​വ്​ ​സൊ​ലൂ​ഷ​ൻ​സ്​ ആ​ണ്​ 80092 എ​ന്ന ന​മ്പ​ർ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യും ചെ​റു അ​പ​ക​ട​ങ്ങ​ൾ റി​പോ​ർ​ട്ട്​ ചെ​യ്യാ​നാ​യി പ്ര​ത്യേ​ക പൊ​ലീ​സ്​ ആ​പ്പ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു. 

ആ​പ്പ്​ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം

ആ​പ് തു​റ​ന്ന്​ ആ​ക്സി​ഡ​ന്‍റ്​ റി​പോ​ർ​ട്ട് സ​ർ​വീ​സ് തി​ര​ഞ്ഞെ​ടു​ക്കു​ക. ഫോ​ൺ ന​മ്പ​ർ ന​ൽ​കു​ക. ഇ​തി​ലൂ​ടെ ആ​പ് ഓ​ട്ടോ​മാ​റ്റി​ക് ആ​യി അ​പ​ക​ട​സ്ഥ​ലം ക​ണ്ടെ​ത്തും. എ​ന്തു ത​രം അ​പ​ക​ട​മാ​ണ് വ്യ​ക്​​ത​മാ​ക്കു​ക.കാ​റി​ന്‍റെ രേ​ഖ​ക​ളു​ടെ അ​പ് ലോ​ഡ് ചെ​യ്യു​ക.കാ​ർ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് അ​പ് ലോ​ഡ് ചെ​യ്യു​ക.വാ​ഹ​ന​ത്തി​ന്‍റെ​യും കേ​ടു​പാ​ടി​ന്‍റെ​യും ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്യു​ക.അ​പ​ക​ട​മു​ണ്ടാ​ക്കി​യ മ​റ്റു വാ​ഹ​ന​ത്തി​ന്‍റെ​യും കേ​ടു​പാ​ടി​ന്റെ​യും ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്യു​ക.അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ ആ​ളു​ടെ​യും അ​പ​ക​ട​മു​ണ്ടാ​ക്കി​യ ആ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കു​ക. എ​ല്ലാം പൂ​ർ​ത്തി​യാ​യാ​ൽ ഓ​കെ ബ​ട്ട​ണ​മ​ർ​ത്തു​ക.ഇ​തി​നു ശേ​ഷം ഡ്രൈ​വ​ർ​ക്ക് ഒ​രു അ​പേ​ക്ഷ ന​മ്പ​ർ ല​ഭി​ക്കും.

Tags:    
News Summary - To know the small danger Zayed Smart App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.