ദുബൈ: പിക്കിൾബാൾ എന്ന പുത്തൻ കായിക മത്സരത്തിന്റെ ആദ്യ വേൾഡ് ടൂറിന് ഗൾഫ് രാജ്യങ്ങൾ വേദിയാകും. 15 മില്യൺ ഡോളറാണ് സമ്മാനതുക. അടുത്തവർഷം മാർച്ചിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നാകും പിക്കിൾബാൾ വേൾഡ് ടൂറിന് തുടക്കമാവുക. 1965ൽ അമേരിക്കയിൽ പിറവിയെടുത്ത ഈ കളി കോവിഡിന് ശേഷമാണ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ സജീവമായത്. മുംബൈയിലും അഹമ്മദാബാദിലുമെല്ലാം ഇപ്പോൾ പിക്കിൾബാൾ കോർട്ടുകൾ സജീവമാണ്.
പിക്കിൾബാൾ വേൾഡ് റാങ്കിങിന്റെ സി.ഇ.ഒ ഇന്ത്യക്കാരനായ പ്രവണവ് കോഹ്ലിയാണ്. ലോകമെമ്പാടും ഈ കായികയിനത്തെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് പിക്കിൾബാൾ വേൾഡ് ടൂർ അടുത്തവർഷം ആരംഭിക്കുന്നത്. ഇന്ത്യയിൽ കേരളത്തിലുൾപ്പെടെ ഇന്ത്യ ടൂറിനും പദ്ധതിയുണ്ട്.
ഈവർഷം സെപ്തംബറിൽ പെറുവിൽ പിക്കിൾബാളിന്റെ ലോകകപ്പ് മൽസരം അരങ്ങേറുമെന്ന് പിക്കിൾബാൾ വേൾഡ് റാങ്കിങ് സി.ഇ.ഒ പ്രണവ് കോഹ്ലി പറഞ്ഞു. മില്യൺ കണക്കിന് ഡോളറിന്റെ സമ്മാനത്തുകയാണ് മൽസരങ്ങളുടെ പ്രത്യേകത. വേൾഡ് ടൂറിന് 15 ദശലക്ഷം ഡോളറും ഗൾഫിൽ നടക്കുന്ന പരമ്പരക്ക് ഒന്നര ദശലക്ഷം ഡോളറുമാണ് സമ്മാനത്തുക. ദുബൈയിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ലോക ഒന്നാം നമ്പർ താരം മെഗാൻ ഫണ്ട് ഡീ ഹാർട്ടും, ഇന്ത്യൻ ക്രിക്കറ്റ് താരം യസ്വേന്ദ്ര ചഹാലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.