അബൂദബി: ജന്മദേശത്തിന് വേണ്ടി ജീവൻ ത്യജിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. യു.എ.ഇ സായുധസേനാ മാഗസിനായ നേഷൻ ഷീൽഡിനു നൽകിയ പ്രസ്താവനയിലാണ് പ്രസിഡൻറ് രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ധീരനായകരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അനുസ്മരണദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചാണ് പ്രസിഡൻറിെൻറ പരാമർശം. സുവർണജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ജന്മനാടിന് വേണ്ടി രക്തസാക്ഷികളായവർക്ക് ആദരം അർപ്പിക്കാം. രക്തസാക്ഷികളുടെ കുട്ടികളോടും കുടുംബത്തോടും എന്നും യു.എ.ഇ നേതൃത്വം വിശ്വസ്തരായിക്കുമെന്ന പ്രതിജ്ഞ നമുക്ക് പുതുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ത്യാഗത്തിെൻറ മൂല്യത്തിന് വിശുദ്ധി കൽപിക്കുന്ന രാജ്യമാണ് നമ്മുടേത്.
അല്ലാഹുവിെൻറ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത് എന്നുതുടങ്ങുന്ന ഖുർആൻ വചനവും അദ്ദേഹം ഉദ്ധരിച്ചു. രാജ്യത്തിനുവേണ്ടി പരിശ്രമിക്കുന്ന വിവിധ സായുധസേനകളിലെ സൈനികരെയും സുരക്ഷാസേനാംഗങ്ങളെയും സല്യൂട്ട് ചെയ്യുന്നതായും പ്രസിഡൻറ് അറിയിച്ചു. രാജ്യത്തിെൻറ വികസന, സേവന, മാനുഷിക, ആരോഗ്യമേഖലകളിലായി രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്യുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.