അബൂദബി: എല്ലാ എമിറേറ്റുകളിലും ടൂറിസ്റ്റ് വിസ നൽകിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ വിസ ഓൺ അറൈവൽ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇന്നലെ മുതൽ വിനോദസഞ്ചാരികൾക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാൻ വിസ നൽകിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറൽ ഇമിഗ്രേഷൻ സർവിസ് അറിയിച്ചു. അബൂദബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായാണ് സന്ദർശകരെ അനുവദിക്കുന്നത്.
ദുബൈയിൽ ജൂൺ ആദ്യം വിനോദസഞ്ചാരികൾക്ക് വരാനുള്ള സൗകര്യം അനുവദിച്ചിരുന്നു. രാജ്യത്തെ ടൂറിസം മേഖലയുടെയും സമ്പദ് വ്യവസ്ഥയുടെയും അഭിവൃദ്ധി വീണ്ടെടുക്കാൻ പദ്ധതി സഹായിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) അറിയിച്ചു. വർക്ക് പെർമിറ്റ് ഒഴികെയുള്ള ഒട്ടേറെ വിസകൾ ലഭ്യമാക്കുമെന്ന് ഐ.സി.എ അറിയിച്ചു. രാജ്യത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും അധികൃതർ പറഞ്ഞു.
ഇൻബൗണ്ട്, ഔട്ട് ബൗണ്ട് യാത്രക്കാർക്ക് വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത നടപടിക്രമങ്ങളാണ് കോവിഡ് രോഗ പ്രതിരോധത്തിെൻറ ഭാഗമായുള്ളത്. അബൂദബിയിൽ എത്തിച്ചേരുന്നവർ 14 ദിവസത്തേക്ക് അവരുടെ വീടുകളിലോ ഹോട്ടലിലോ ക്വാറൻറീനിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.