ദുബൈ: നിയന്ത്രണങ്ങൾ കുറച്ചതോടെ ദുബൈയിലെ ഗതാഗത സംവിധാനം വീണ്ടും പഴയനില വീണ്ടെടു ക്കുന്നു. അണുനശീകരണ യജ്ഞത്തിെൻറ ഭാഗമായി നിർത്തിവെച്ചിരുന്ന മെട്രോ സർവിസ് സമ യ വ്യത്യാസങ്ങളോടെ ഞായറാഴ്ച പുനരാരംഭിക്കും. ബസ് സർവിസുകളും ടാക്സികളും ഞായറ ാഴ്ച മുതൽ പൂർണതോതിൽ നിരത്തിലിറങ്ങും. ഒരുമാസമായി ഒഴിവാക്കിയിരുന്ന പാർക്കിങ് ഫീസുകളും ഇന്ന് മുതൽ ഇടാക്കും. ജലഗതാഗതവും ഇൻറർസിറ്റി ബസുകളും ട്രാമും ഒഴികെയുള്ള പൊതുഗതാഗതമാണ് തുറന്നുകൊടുക്കുന്നത്.മെട്രോയുടെ സമയമക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതലായിരിക്കും സർവിസുകൾ തുടങ്ങുന്നത്. വെള്ളിയാഴ്ചകളിൽ രാവിലെ പത്തിനാണ് ആദ്യ സർവിസ്. റാഷിദീയയിൽ നിന്നും യു.എ.ഇ എക്സ്േചഞ്ചിൽ നിന്നുമുള്ള അവസാന സർവിസ് രാത്രി 9.51ന് തുടങ്ങും. വെള്ളിയാഴ്ചകളിൽ ഇത് 9.55 മുതലാണ് തുടങ്ങുക. അതേസമയം, ഇത്തിസാലാത്ത്, ക്രീക്ക് സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവിസ് രാത്രി 10.21നായിരിക്കും തുടങ്ങുക. വെള്ളിയാഴ്ചകളിൽ 10.25നും തുടക്കും.
ബസുകൾ രാവിലെ ആറ് മുതൽ രാത്രി 10 വരെ സർവിസ് നടത്തും. ഇൻറർസിറ്റി ഒഴികെയുള്ളവയെല്ലാം നിരത്തിലിറങ്ങും. എന്നാൽ, ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന സൗജന്യ യാത്ര സൗകര്യം ഇന്നലെ അവസാനിച്ചു. ഇന്ന് മുതൽ സാധാരണ നിരക്ക് നൽകണം. ആശുപത്രികളിലേക്ക് മാത്രമുള്ള പ്രത്യേക സർവിസ് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയുണ്ടാവും.ടാക്സികളിലെ നിരക്ക് ഇന്ന് മുതൽ പഴയപടിയാവും. ഒരുമാസം മുമ്പ് ടാക്സി നിരക്ക് പകുതിയായി കുറച്ചിരുന്നു. ഒരു വാഹനത്തിൽ ഡ്രൈവറെ കൂടാതെ രണ്ട് പേരിൽ കൂടുതൽ യാത്രചെയ്യരുതെന്ന നിബന്ധന വന്നതോടെയാണ് നിരക്കിളവ് നൽകിയത്. ഇൗ നിബന്ധനയിൽ മാറ്റമില്ലെങ്കിലും നിരക്കിളവ് ഒഴിവാക്കിയിട്ടുണ്ട്.
ഒരുമാസമായി ദുബൈയിലെ പാർക്കിങ്ങുകൾ സൗജന്യമായിരുന്നു. എന്നാൽ, ഞായറാഴ്ച മുതൽ വീണ്ടും പാർക്കിങ് ഫീസ് പ്രാബല്യത്തിൽ വരും. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെയും രാത്രി എട്ട് മുതൽ 12 വരെയുമാണ് ഫീസ് നൽകേണ്ടത്. മാളുകളിൽ 25 ശതമാനം മാത്രമെ പാർക്കിങ് അനുവദിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.പൊതുഗതാഗ സംവിധാനം ഉപയോഗിക്കുന്നവർ രണ്ട് മീറ്റർ വീതം അകലം പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള സീറ്റ് ക്രമീകരണങ്ങൾ ബസുകളിലും മെട്രോയിലും വരുത്തിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിലും സ്റ്റേഷൻ പരിസരത്തുമെല്ലാം ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എല്ലാവരും മാസ്ക് ധരിക്കണമെന്നതും നിർബന്ധമാണ്.
അൽറാസിൽ നിയന്ത്രണങ്ങൾ തുടരും
ദുബൈ: ദുബൈയിലെ നിയന്ത്രണങ്ങൾ കുറച്ചെങ്കിലും അൽറാസ് മേഖലയിൽ നിയന്ത്രണവും അണുനശീകരണവും തുടരും. ഇവിടെയുള്ളവർക്ക് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടാവും. മേഖലയിലേക്ക് ബസ് സർവിസ് ഉണ്ടാവില്ല. ഇന്ന് മുതൽ മെട്രോ സർവിസ് നടത്തുമെങ്കിലും അൽറാസിലുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാവില്ല. മലയാളികൾ ഏറെ താമസിക്കുന്ന ദേര, നാഇഫ് പ്രദേശങ്ങൾ ഉൾപ്പെട്ട സ്ഥലമാണ് അൽറാസ്. ഇവിടെ ഭക്ഷണമെത്തിക്കാൻ സാമൂഹിക പ്രവർത്തകർ കാര്യമായി ഇടപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.