പൊലീസുകാരനെ ഉപദ്രവിച്ചയാൾക്ക് രണ്ടുമാസം തടവ്
text_fieldsദുബൈ: പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിക്കുകയും പരിക്കേൽപിക്കുകയും ചെയ്ത താമസക്കാരന് രണ്ടുമാസം തടവ് ശിക്ഷ വിധിച്ചു. ഈ വർഷം മാർച്ചിൽ നടന്ന സംഭവത്തിലാണ് ശിക്ഷ വിധിച്ചത്. നായിഫ് പൊലീസ് സ്റ്റേഷനിൽ മറ്റൊരാളുമായുള്ള തർക്കം പരിഹരിക്കാനെത്തിയ പ്രതി പൊലീസ് നിർദേശം പാലിക്കാതെ കുപിതനാവുകയായിരുന്നു. ഇയാളെ ശാന്തനാക്കാനും വ്യക്തി വിവരങ്ങൾ ചോദിച്ചറിയാനുമുള്ള പൊലീസിന്റെ ശ്രമത്തിനും ഇയാൾ സഹകരിച്ചില്ല. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ കണ്ണിനും ചെറുവിരലിനും പരിക്കേറ്റിരുന്നു. കോടതിയിൽ വിചാരണക്കിടെ പ്രതി കുറ്റം സമ്മതിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ പ്രതിയെ നാടുകടത്താനും ഉത്തരവായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.