അബൂദബി: മുസഫയിലേക്ക് ഗതാഗതം എളുപ്പമാക്കാൻ അബൂദബിയിലെ പ്രധാന പാതയില്‍ രണ്ട് പുതിയ പാലങ്ങള്‍ തുറന്ന് നഗര, ഗതാഗത വകുപ്പ്. അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റിനെയും ശഖ്ബൂത്ത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിനെയും മുസഫയിലേക്ക് ബന്ധിപ്പിക്കുന്നതാണ് ഈ പാലങ്ങള്‍. തിരക്കേറിയ പ്രഭാതങ്ങളില്‍ കവലകളിലെ ഗതാഗതത്തിരക്ക് 80 ശതമാനം വരെ കുറക്കാന്‍ ഇതിലൂടെ കഴിയും.
മണിക്കൂറില്‍ 7500 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ പാതകള്ക്കാവും. 31.5 കോടി ദിര്‍ഹം ചെലവിട്ട് നിര്‍മിച്ച ഈ പാലങ്ങളില്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ മൂന്ന് ലൈനുകളും ശഖ്ബൂത്ത് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ രണ്ട് ലൈനുകളുമാണുള്ളത്. സൈക്കിളുകള്‍ക്കും കാല്‍നടയാത്രക്കും പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്. രണ്ടു പാലങ്ങളിലുമായി അഞ്ച് ലൈനുകളും 61 തെരുവുവിളക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.
സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ഹുദൈരിയാത്ത് ദ്വീപ് എന്നിവിടങ്ങളിലേക്ക് പോവുന്നവര്‍ക്കും പുതിയ പാലങ്ങള്‍ ഏറെ ഗുണം ചെയ്യും. അബൂദബിയുടെ റോഡ് ശൃംഖല വര്‍ധിപ്പിക്കുന്നതിന്റെയും പൗരന്മാരുടെയും നിവാസികളുടെയും സന്ദര്‍ശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി തയാറാക്കിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഉള്‍പ്പെട്ടതാണ് പുതിയ പാലങ്ങളെന്ന് നഗര, ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ശറാഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.