ഫുജൈറ: സ്കൂളിലേക്ക് പോകുംവഴി കാറുകൾ കൂട്ടിയിടിച്ച് രണ്ട് ഇമാറാത്തി വിദ്യാർഥികൾ മരിച്ചു. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അലി നാസർ അലി അൽ ഹഫ്രി അൽ കെത്ബി, നാലാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സെയ്ഫ് അലി അൽ ഹഫ്രി അൽ കെത്ബി എന്നിവരാണ് മരിച്ചത്.
വിദ്യാർഥികളായ ഖലീഫ അലി സാലിം അൽ സഹ്മി, ആലിയ നാസർ അലി അൽ ഹഫ്രി അൽ കെത്ബി, മോസ നാസർ അലി അൽ ഹഫ്രി അൽ കെത്ബി തുടങ്ങിയവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഫുജൈറ അൽ സെയ്ജിയിലാണ് സംഭവം. ഡ്രൈവറും ആയയും അഞ്ചു കുട്ടികളും ഉൾപ്പെടെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.
ഇവരെ ഉടൻ അൽ ദൈദ് ആശുപത്രിയിൽ എത്തിച്ചു. രാവിലെ 6.30നാണ് പൊലീസ് ഓപറേഷൻ റൂമിൽ വിവരം അറിയുന്നത്. ഉടൻ പൊലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തി. കുട്ടികളുടെ മൃതദേഹം അൽ ദൈദിലെ ബിൻ ഹുവെയ്ദെൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സംഭവത്തെ കുറിച്ച് ഫുജൈറ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മരണത്തിൽ സ്കൂൾ അധികൃതർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.