അബൂദബി: ദുബൈ ഒഴികെ മറ്റ് എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാഴ്ച ഓൺലൈൻ പഠനത്തിന് നിർദേശം. ജനുവരി മൂന്നിന് പുതിയ ടേം ആരംഭിക്കുന്നത് മുതൽ രണ്ടാഴ്ചത്തേക്കാണ് ഓൺലൈൻ പഠനം. അതേസമയം, ദുബൈ എമിറേറ്റിൽ മാത്രം ക്ലാസ് മുറി പഠനം തുടരുമെന്ന് കെ.എച്ച്.ഡി.എ വ്യക്തമാക്കി.
മറ്റ് ആറ് എമിറേറ്റുകളിലെയും പൊതു, സ്വകാര്യ സ്‌കൂളുകളിലെയും പരിശീലന സ്ഥാപനങ്ങളിലെയും കോളജുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും വിദ്യാര്‍ഥികള്‍ക്ക് ഒാൺലൈൻ പഠനമായിരിക്കും. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ വിദ്യാര്‍ഥി സമൂഹത്തിന്‍റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന ഈ രണ്ടാഴ്ചക്കാലത്തിനുള്ളില്‍ അധികൃതര്‍ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയും വിദ്യാര്‍ഥികളെ കലാലയങ്ങളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി കോവിഡ് പ്രോട്ടോക്കോളുകളില്‍ ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യും.
അതേസമയം, ദുബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനേതര പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തേക്ക് നടത്തരുതെന്ന് കെ.എച്ച്.ഡി.എ നിർദേശം നൽകിയിട്ടുണ്ട്. വിനോദ സഞ്ചാരം ഉൾപെടെയുള്ള പ്രവർത്തനങ്ങൾ ഉപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.