അബൂദബി: ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുൽ ജമാൽ നാസർ അൽ ഷാലി ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിയമനപത്രം സമർപ്പിച്ചു.
അംബാസഡറായി ചുമതലയേറ്റം നടന്ന ആദ്യ കൂടിക്കാഴ്ചയിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുടെ ആശംസകൾ രാഷ്ട്രപതിയെ അറിയിച്ചു. വരുംകാലത്ത് ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ വികസനവും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന് അൽ ഷാലി ആശംസിച്ചു. യു.എ.ഇയിലെ ജനങ്ങൾക്ക് കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കാൻ സാധിക്കട്ടെയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അൽ ഷാലിയുടെ ശ്രമങ്ങളിൽ വിജയിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.