ദുബൈ: ട്വന്റി20 ലോകകപ്പിലേക്ക് യു.എ.ഇ ദേശീയ ടീമിന്റെ കുതിപ്പ്. ഒമാനിൽ നടന്ന നിർണായക മത്സരത്തിൽ നേപ്പാളിനെ 68 റൺസിനാണ് തോൽപിച്ചത്. മലയാളി താരം ബാസിൽ ഹമീദ് ഉൾപ്പെട്ട ടീമാണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇത് രണ്ടാം തവണയാണ് യു.എ.ഇ ലോകകപ്പിന് യോഗ്യത നേടുന്നത്. ഒക്ടോബറിൽ ആസ്ട്രേലിയയിലാണ് ലോകകപ്പ്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. ഓപണർ മുഹമ്മദ് വസീം (48 പന്തിൽ 70), വിക്കറ്റ് കീപ്പർ വ്രിത്യാ അരവിന്ദ് (23 പന്തിൽ 46) എന്നിവരാണ് യു.എ.ഇക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ അഹ്മദ് റാസ തകർത്തെറിഞ്ഞപ്പോൾ നേപ്പാൾ 107 റൺസിന് പുറത്തായി. റാസ നാല് ഓവറിൽ 19 റൺസിന് അഞ്ച് വിക്കറ്റെടുത്തു. ജുനൈദ് സിദ്ദീഖ് മൂന്ന് വിക്കറ്റെടുത്തപ്പോൾ സഹൂർ ഖാനും രോഹൻ മുസ്തഫയും ഓരോ വിക്കറ്റ് വീതം നേടി. യു.എ.ഇക്കൊപ്പം അയർലൻഡും ലോകകപ്പ് യോഗ്യത നേടി. ഒക്ടോബർ 16 മുതൽ നടക്കുന്ന ലോകകപ്പിന്റെ സൂപ്പർ 12 റൗണ്ടിൽ യു.എ.ഇയും അയർലൻഡും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.