ദുബൈ: കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുകയാണ് സൈബർ തട്ടിപ്പുകാർ. ലോട്ടറി അടിച്ചെന്നും മുൻനിര ഹൈപ്പർമാർക്കറ്റിെൻറ സമ്മാനം അടിച്ചെന്നുമൊക്കെപ്പറഞ്ഞായിരുന്നു ഇൗ അടുത്തുവരെ ആളുകളെ പറ്റിച്ച് പണം തട്ടിയിരുന്നതെങ്കിൽ ഇപ്പോൾ സർക്കാർ അേതാറിറ്റികളുടെ സമ്മാനം എന്ന പേരിൽ അവയുടെ ലോഗോയും മറ്റും വെച്ചാണ് തട്ടിപ്പ് ആരംഭിച്ചിരിക്കുന്നത്.
ഫെഡറൽ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ)യുടെ ലോഗോ ദുരുപയോഗം ചെയ്തുള്ള അറിയിപ്പുകളും ഇ-മെയിലുകളും പലയിടങ്ങളിലും എത്തിയതായി ശ്രദ്ധയിൽപ്പെട്ടയുടനെ മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും ജനങ്ങളെ ഉന്നമിട്ടാണ് തട്ടിപ്പുകാരുടെ നീക്കം. യു.എ.ഇ കസ്റ്റംസ് അതോറിറ്റിയുടെ വകയായി ലക്ഷ്വറി കാർ, ഫോണുകൾ, മറ്റു വിലപിടിച്ച ഉൽപന്നങ്ങൾ എന്നിവ സമ്മാനമായി ലഭിച്ചിരിക്കുന്നു എന്ന അറിയിപ്പാണ് ലഭിക്കുക. അവയുടെ കൈമാറ്റത്തിന് ഫീസ് അടക്കാനും നിർദേശിക്കും.
യു.എ.ഇ കസ്റ്റംസിെൻറ അറിയിപ്പ് എന്നു കാണുേമ്പാൾ ആളുകൾ സംശയിക്കാതെഫീസ് അടക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഫീസ് അടപ്പിച്ച് സമ്മാനം നൽകുന്ന ഒരു പദ്ധതിയും യു.എ.ഇയിലെ ഒരു സർക്കാർ സ്ഥാപനവും നടത്താറില്ല. സമ്മാനവിവരം അറിയിച്ച് സന്ദേശം ലഭിച്ചാൽ അവരുമായി ബന്ധപ്പെടരുത്. വിവരം https://www.fca.gov.ae/en/ വെബ്സൈറ്റോ സമൂഹ മാധ്യമ ചാനലുകളോ (@CUSTOMSUAE) വഴി അധികൃതർക്ക് കൈമാറണം. വാട്ട്സ്ആപ്പിൽ വരുന്ന ഇത്തരം ലിങ്കുകൾ തുറക്കുക പോലും ചെയ്യരുത്. തട്ടിപ്പുകാരെ കണ്ടെത്താൻ കസ്റ്റംസ് അധികൃതർ ശക്തമായ വല വിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.