ദുബൈ: ഇന്ത്യൻ പാസ്പോർട്ടുള്ള യാത്രക്കാർക്കും ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരാം. എന്നാൽ 14ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ് യാത്ര ചെയ്യാൻ അനുമതി. എമിറേറ്റ്സ് എയർലൈനും ഫ്ലൈദുബൈയും യാത്രക്കാരുടെ സംശയത്തിന് മറുപടി നൽകിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാനാവും. യാത്ര ചെയ്യുന്ന രാജ്യത്തിനനുസരിച്ച് പി.സി.ആർ ടെസ്റ്റ് അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ നിർദേശം അനുസരിച്ച് നാട്ടിൽ കുടുങ്ങിയവർക്ക് ഖത്തർ, അർമീനിയ പോലുള്ള രാജ്യങ്ങളിൽ 14ദിവസം തങ്ങിയ ശേഷം ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് എത്താനാകും.
നിലവിൽ റെഗുലർ വിസയുള്ളവർക്ക് ദുബൈയിലേക്ക് യാത്ര ചെയ്യാൻ ഡി.ജി.ആർ.എഫ്.എ അനുമതി, 48മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും യാത്രക്ക് ആറു മണിക്കൂർ മുമ്പുള്ള റാപിഡ് ടെസ്റ്റും നടത്തണം.
സന്ദർശകവിസക്കാർക്കും അബൂദബിയിലേക്ക് വരാമെന്ന് നേരത്തെ ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്ന്വരുന്നവർ 10ദിവസം ക്വാറൻറീനിൽ കഴിയണമെന്നതാണ് നിബന്ധന പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.