പ്രസിഡന്‍റ്​ ശൈഖ്​

മുഹമ്മദ്​ ബിൻ

സായിദ്​ ആൽ

നഹ്​യാൻ വാഷിങ്​ടണിലെ ചിൽഡ്രൻ നാഷനൽ ഹോസ്പിറ്റലിലെ രോഗികളെ സന്ദർശിക്കുന്നു

യു.എസ്​ ആശുപത്രിക്ക്​ 3.5 കോടി ഡോളർ സംഭാവന നൽകി യു.എ.ഇ

ദുബൈ: വാഷിങ്​ടണിലെ കുട്ടികളുടെ നാഷണൽ ഹോസ്പിറ്റലിന് യു.എ.ഇ 3.5 കോടി ഡോളർ സംഭാവന നൽകി. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ യു.എസ്​ സന്ദർശനത്തിന്​ പിന്നാലെയാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​. 30 വർഷമായി വാഷിങ്​ടണിലെ നാഷനൽ ചിൽഡ്രൻ ആശുപത്രിയുമായി യു.എ.ഇ സഹകരിക്കുന്നുണ്ട്​​. ഇക്കാലയളവിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി 82 യു.എസ്​ പാറ്റന്‍റുകളും മെഡിക്കൽ രംഗത്ത്​ വഴിത്തിരിവാകുന്ന എണ്ണമറ്റ കണ്ടുപിടിത്തങ്ങളും കൈവരിക്കാൻ ആശുപത്രിക്ക്​ കഴിഞ്ഞു​. മെഡിക്കൽ രംഗത്ത്​ ആശുപത്രി തുടരുന്ന സ്ഥിരതയാർന്ന പ്രവർത്തനങ്ങൾ ശക്​തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ്​ 3.5 കോടി ഡോളർ കൂടി സംഭാവന നൽകാൻ യു.എ.ഇ തീരുമാനിച്ചത്​.

പ്രവസത്തിന്​ മുമ്പ്​ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളായിരിക്കും ആശുപത്രി നടത്തുക. യു.എ.ഇയും ചിൽഡ്രൻ ഹോസ്പിറ്റലും തമ്മിലുള്ള ദീർഘകാല ജീവകാരുണ്യ പങ്കാളിത്തത്തിന്‍റെ ഏറ്റവും പുതിയ അധ്യായമാകും ഈ നിക്ഷേപം.

യു.എസ്​ സന്ദർശനത്തിനിടെ ​​ശൈഖ്​ മുഹമ്മദ്​ ചിൽഡ്രൻ നോഷനൽ ഹോസ്പിറ്റൽ സന്ദർശിക്കുകയും ഇമാറാത്തികളായ രോഗികളുമായും അവരുടെ കുടുംബങ്ങളുമായും സംവദിക്കുകയും ചെയ്തിരുന്നു. ഓരോ വർഷവും നൂതന പീഡിയാട്രിക്​ പരിചരണത്തിനും ജീവൻ രക്ഷാ ചികിത്സകൾക്കുമായി ഇമാറാത്തികൾ പ്രധാനമായും ആശ്രയിക്കുന്നത്​ ചിൽഡ്രൻ ഹോസ്പിറ്റലിനെയാണ്​.

ഓരോ വർഷവും 100ലധികം ഇമാറാത്തി കുടുംബങ്ങളാണ്​ ചികിത്സക്കായി ഇവി​ടേക്ക്​ യാത്ര ചെയ്യുന്നത്​. ഹോസ്പിറ്റലിലെ സെന്‍റർ ഫോർ പ്രീനെറ്റൽ, നിയോനറ്റൽ, മാതൃ ആരോഗ്യ ഗവേഷണം, സിക്ലർ ഫാമിലി പ്രീനറ്റൽ പീഡിയാട്രിക്​ ഇൻസ്റ്റിറ്റ്യൂട്ട്​ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ സംരംഭങ്ങൾക്ക്​ പുതിയ നിക്ഷേപം കരുത്തു പകരും.

Tags:    
News Summary - UAE donates $3.5 million to US hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT