അബൂദബി: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് എസ്.ജയ്ശങ്കറും ശൈഖ് അബ്ദുല്ലയും ചർച്ച നടത്തിയത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രിക്ക് ശൈഖ് അബ്ദുല്ല റിപ്പബ്ലിക് ദിനാശംസകൾ അറിയിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദവും തന്ത്രപരമായ ബന്ധവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും വിവിധ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.