യു.​എ.​ഇ, ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി സം​ഘം ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്ന​തി​ന്​ മു​മ്പ്​ കൂ​ടി​ക്കാ​ഴ്ച​യി​ൽ

യു.എ.ഇയും ഇസ്രായേലും പുതിയ ധാരണപത്രം ഒപ്പുവെച്ചു

ദു​ബൈ: കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ സ​ഹ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി യു.​എ.​ഇ​യും ഇ​സ്രാ​യേ​ലും പു​തി​യ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ടൂ​റി​സം, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ക​രാ​റി​ലെ​ത്തി​യ വി​ഷ​യ​ങ്ങ​ൾ. എ​മി​റേ​റ്റ്‌​സ് ടൂ​റി​സം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും സം​രം​ഭ​ക​ത്വ, ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് ബെ​ൽ​ഹൂ​ൽ അ​ൽ ഫ​ലാ​സി​യും യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​സ്രാ​യേ​ൽ ടൂ​റി​സം മ​ന്ത്രി യോ​യ​ൽ റ​സ്വോ​സോ​വു​മാ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​െ​വ​ച്ച​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം സാ​ധാ​ര​ണ​നി​ല​യി​ലാ​ക്കി​യ അ​ബ്ര​ഹാം ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ തീ​രു​മാ​നി​ച്ച​തെ​ന്ന്​ അ​ൽ ഫി​ലാ​സി വ്യ​ക്​​ത​മാ​ക്കി. രാ​ഷ്ട്ര​നേ​തൃ​ത്വം വി​ഭാ​വ​നം ചെ​യ്ത​തു​പോ​ലെ യു.​എ.​ഇ ഒ​രു പ്ര​ധാ​ന ആ​ഗോ​ള, പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക, ടൂ​റി​സം കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. ബി​സി​ന​സ്​ ടൂ​റി​സം, ഷോ​പ്പി​ങ്​ ടൂ​റി​സം, കോ​ൺ​ഫ​റ​ൻ​സ് ടൂ​റി​സം, സാ​ഹ​സി​ക ടൂ​റി​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ ത​ര​ത്തി​ലു​ള്ള ടൂ​റി​സം അ​നു​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി രാ​ജ്യം എ​ല്ലാ ടൂ​റി​സം സേ​വ​ന​ങ്ങ​ളും ഉ​ൽ​പ്പ​ന്ന​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ക​രാ​റും രൂ​പ​പ്പെ​ടു​ത്തി​യ​ത്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ധാ​ര​ണ​പ​ത്രം ഇ​സ്രാ​യേ​ൽ-​ഇ​മാ​റാ​ത്തി ബ​ന്ധ​ങ്ങ​ളി​ലെ ച​രി​ത്ര നി​മി​ഷ​മാ​ണെ​ന്നും യു.​എ.​ഇ​യെ പി​ന്തു​ട​ർ​ന്ന്​ എ​ല്ലാ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ(​ജി.​സി.​സി) രാ​ജ്യ​ങ്ങ​ളും സ​മാ​ന ക​രാ​റി​ലെ​ത്ത​ണ​മെ​ന്നും ഇ​സ്രാ​യേ​ൽ മ​ന്ത്രി യോ​യ​ൽ റ​സ്വോ​സോ​വ്​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യും സ​മൃ​ദ്ധി​ക്കും സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കു​മാ​യി മേ​ഖ​ല​യി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്ന​തി​ൽ പ്ര​വ​ർ​ത്തി​ച്ച സം​യു​ക്​​ത സ​മി​തി​ക്ക്​ ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രാ​ർ പ്ര​കാ​രം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വ​ള​ർ​ത്തു​ന്ന​തി​നു​മു​ള്ള ന​യ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും ന​ട​പ്പാ​ക്കും. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ടൂ​റി​സം സം​ഘ​ട​ന​ക​ൾ ത​മ്മി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന ടൂ​റി​സം ഈ​വ​ന്‍റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സം, യാ​ത്ര വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

2020 സെ​പ്റ്റം​ബ​റി​ൽ അ​ബ്ര​ഹാം ഉ​ട​മ്പ​ടി ഒ​പ്പു​െ​വ​ച്ച​തി​നു​ശേ​ഷം യു.​എ.​ഇ​യും ഇ​സ്രാ​യേ​ലും ത​മ്മി​ലെ ബ​ന്ധം ശ​ക്​​തി​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ക​രാ​ർ ഒ​പ്പു​വെ​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​രം 70കോ​ടി യു.​എ​സ് ഡോ​ള​റാ​യി വ​ള​ർ​ന്നി​ട്ടു​ണ്ട്.

Tags:    
News Summary - UAE, Israel signed new agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT