ദുബൈ: ദേശീയദിനം തകർപ്പൻ പരിപാടികളോടെ ആഘോഷിക്കാൻ ഹത്ത ഒരുങ്ങുന്നു. ഒഴുകുന്ന തടാകം, ഡ്രോണുകളിൽനിന്ന് കരിമരുന്ന് പ്രകടനം തുടങ്ങിയവയാണ് ദേശീയദിനത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വിഡിയോയിലാണ് ദേശീയദിന പദ്ധതികൾ വിശദീകരിക്കുന്നത്. ദേശീയദിനത്തിെൻറ ഔദ്യോഗിക പരിപാടികൾ ഇക്കുറി ഹത്തയിലാണ് നടക്കുന്നത്. ഹജർ മലനിരകളുടെ നടുവിൽ സ്ഥിതിചെയ്യുന്ന ഹത്ത ഡാം, തടാകം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടികൾ. േഫ്ലാട്ടിങ് ലേക്കാണ് ഇതിൽ ഏറ്റവും പുതുമയുള്ളത്. ഒഴുകുന്ന തടാകത്തിൽ പ്രേക്ഷകർക്കും ഒഴുകുന്ന പ്രതീതി ലഭിക്കുന്ന രീതിയിലാണ് ഇതിെൻറ സജ്ജീകരണം. ആദ്യമായാണ് ഇത്തരമൊരു പരിപാടി ഒരുക്കുന്നതെന്ന് പരിപാടിയുടെ ഡയറക്ടർമാരിൽ ഒരാളായ ശൈഖ അൽ കെത്ബി പറഞ്ഞു. യു.എ.ഇ
സ്ഥാപിച്ചത് മുതലുള്ള 50 വർഷത്തെ ചരിത്രം പറയുന്നതായിരിക്കും േഫ്ലാട്ടിങ് ലേക്കിലെ പ്രദർശനം. യു.എ.ഇയുടെ നേട്ടങ്ങളും ഭാവിപദ്ധതികളും ഇവിടെ വ്യക്തമായി കാണാം. ആകാശത്തുനിന്ന് ഡ്രോണുകൾ വഴിയായിരിക്കും വെടിക്കെട്ട് നടത്തുക. ഇതും വ്യത്യസ്ഥ രീതിയിലാണ് അവതരിപ്പിക്കുന്നത്. സംഗീത, നൃത്തപരിപാടികളുമുണ്ടാകും. അൽ-നദ്ബ, അൽ-റുവ എന്നീ ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത കലാപരിപാടികൾ, അൽ അയാല, അൽ ഹർബിയ തുടങ്ങിയ ഗോത്രങ്ങളുടെ പരമ്പരാഗത നൃത്തപരിപാടികൾ തുടങ്ങിയവ ഉണ്ടാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 142 ദിവസമായി ഇവിടെ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്. 100 രാജ്യങ്ങളിൽനിന്നുള്ള 1400ഓളം പേരാണ് ജോലി ചെയ്യുന്നത്.
യു.എ.ഇയിലുടനീളം തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. യു.എ.ഇ ദേശീയദിനത്തിെൻറ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (uaenationalday.ae) വിവിധ ചാനലുകളിലൂടെയും തത്സമയം വീക്ഷിക്കാം. ഡിസംബർ നാല് മുതൽ 12വരെ നടക്കുന്ന പരിപാടികളിലേക്ക് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 300 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. ദുബൈ എമിറേറ്റിലെ വികസിച്ചുവരുന്ന ഏറ്റവും സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഹത്ത. നിരവധി പുതിയ പദ്ധതികൾ ഇവിടെ നടപ്പാക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയദിനാഘോഷം ഹത്തയിൽ നടത്തപ്പെടുന്നത് ലോകശ്രദ്ധയിലേക്ക് പ്രദേശത്തെ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.