‘ത​റാ​ഹൂം ഫോ​ർ ഗ​സ്സ’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ശേ​ഖ​രി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ പാ​ക്ക്​ ചെ​യ്യു​ന്ന​വ​ർ

ത​റാ​ഹൂം: ഷാ​ർ​ജ​യി​ലും അ​ബൂ​ദ​ബി​യി​ലും വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം

ഷാ​ർ​ജ: യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കാ​യി ‘ത​റാ​ഹൂം ഫോ​ർ ഗ​സ്സ’ സം​രം​ഭ​ത്തി​ലൂ​ടെ ശേ​ഖ​രി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ പാ​ക്​ ചെ​യ്യു​ന്ന​തി​നാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലും അ​ബൂ​ദ​ബി​യി​ലും ആ​രം​ഭി​ച്ച കാ​മ്പ​യി​ന്​ വ​ൻ പ്ര​തി​ക​ര​ണം. വ്യ​ത്യ​സ്ത ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ 5,000ത്തി​ല​ധി​കം പേ​രാ​ണ്​ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ലെ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യ​ത്. മു​ഴു​വ​ൻ പേ​രെ​യും കാ​മ്പ​യി​നി​ൽ

പ​​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി വ്യ​ത്യ​സ്ത ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​മി​​റേ​റ്റ്​ റെ​ഡ്​ ക്ര​സ​ന്‍റ് അ​തോ​റി​റ്റി, ബി​ഗ്​ ഹാ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ആ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​വി​ലെ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ലൂ​ടെ ഷാ​ർ​ജ​യി​ൽ മാ​ത്രം അ​വ​ശ്യ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 7500 പാ​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കി​യ​താ​യി ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ റാ​ശി​ദ്​ ബി​ൻ ബ​യാ​ത്ത്​ പ​റ​ഞ്ഞു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ 4500 പാ​ക്ക​റ്റു​ക​ൾ, കു​ട്ടി​ക​ളു​ടെ കൊ​ട്ട​ക​ൾ, സ്​​ത്രീ​ക​ൾ​ക്കാ​യു​ള്ള 1000 പാ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യാ​ണ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. പാ​ക്കി​ങ്​ പൂ​ർ​ത്തി​യാ​യ ഉ​ത്​​പ​ന്ന​ങ്ങ​ൾ ഗ​സ്സ​യി​ലേ​ക്ക്​ ഉ​ട​ൻ ക​യ​റ്റി അ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഷാ​ർ​ജ ചാ​രി​റ്റി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ ഡ​യ​റ​ക്ട​ർ അ​ലി മു​ഹ​മ്മ​ദ്​ അ​ൽ റാ​ശി​ദ്​ മ​ക്ക​ളും പേ​ര​മ​ക്ക​ളു​മാ​യാ​ണ്​ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​യാ​യ​ത്. ബി​ഗ്​ ഹാ​ർ​ട്ട്​ ഫൗ​ണ്ടേ​ഷ​ന്‍റെ 3000 വ​ള​ന്റി​യ​ർ​മാ​ർ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്ത​താ​യി ഡ​യ​റ​ക്ട​ർ മ​റി​യം അ​ൽ ഹ​മ്മാ​ദി പ​റ​ഞ്ഞു.

അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ (അ​ഡ്​​നെ​ക്) റി​ൽ ന​ട​ന്ന കാ​മ്പ​യി​നി​ലും വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം പ്ര​ക​ട​മാ​യി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​വി​ലെ മു​ത​ൽ ക്യാ​മ്പി​ൽ എ​ത്തി​യി​രു​ന്നു. ഏ​താ​ണ്ട്​ 3500 പേ​ർ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​താ​യി എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ പ്രാ​ദേ​ശി​ക കാ​ര്യ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ശി​ദ്​ അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട കാ​മ്പ​യി​നി​ൽ 4500 പേ​ർ പ​​ങ്കെ​ടു​ത്ത്​ 13,000 ബോ​ക്സു​ക​ളാ​ണ്​ ത​യാ​റാ​ക്കി​യി​രു​ന്ന​ത്. 

Tags:    
News Summary - uae news about gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.