അബൂദബി: ഇൗ വർഷം ആദ്യ പാദത്തിൽ യു.എ.ഇയിലെ പ്രവാസികൾ അവരവരുടെ രാജ്യത്തേക്ക് അയച്ചത് 3710 കോടി ദിർഹം (ഏകദേശം 65,000 കോടി രൂപ). കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.1 ശതമാനം വർധനയാണ് പണമയക്കലിൽ ഉണ്ടായിരിക്കുന്നത്. യു.എ.ഇ സെൻട്രൽ ബാങ്കാണ് ഞയാറാഴ്ച ഇക്കാര്യം അറിയിച്ചത്.
ഇൗ വർഷം ഒന്നാം പാദത്തിൽ ഇന്ത്യൻ പ്രവാസികൾ 1295 കോടി ദിർഹം (ഏകദേശം 22500 കോടി രൂപ) ആണ് അയച്ചത്. വിദേശികൾ മൊത്തം അയച്ച പണത്തിെൻറ 34.9 ശതമാനമാണിത്. പാകിസ്താനികളാണ് പണമയക്കലിൽ രണ്ടാം സ്ഥാനത്ത്. മൊത്തം പണത്തിെൻറ 9.4 ശതമാനമാണ് പാകിസ്താനിലേക്ക് അയച്ചത്.
ഫിലിപ്പീൻസുകാർ 7.3 ശതമാനം, അമേരിക്കക്കാർ 5.4 ശതമാനം, ഇൗജിപ്തുകാർ 4.95 ശതമാനം, ബ്രീട്ടീഷുകാർ 4.4 ശതമാനം എന്നിങ്ങനെയും പണമയച്ചു. 75 ശതമാനം പണവും (2780 കോടി ദിർഹം) പണവിനിമയ സ്ഥാപനങ്ങൾ വഴിയാണ് അയക്കപ്പെട്ടത്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് 2.7 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായത്. 25 ശതമാനം പണം ബാങ്കുകൾ മുഖേനയാണ് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.