Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗ വർഷം പ്രവാസികൾ...

ഇൗ വർഷം പ്രവാസികൾ നാട്ടിലേക്ക്​ അയച്ചത്​ 65,000 കോടി രൂപ

text_fields
bookmark_border
ഇൗ വർഷം പ്രവാസികൾ നാട്ടിലേക്ക്​ അയച്ചത്​ 65,000 കോടി രൂപ
cancel

അബൂദബി: ഇൗ വർഷം ആദ്യ പാദത്തിൽ യു.എ.ഇയിലെ പ്രവാസികൾ അവരവരുടെ രാജ്യത്തേക്ക്​ അയച്ചത്​ 3710 കോടി ദിർഹം (ഏകദേശം  65,000 കോടി രൂപ). കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്​ 1.1 ശതമാനം വർധനയാണ്​ പണമയക്കലിൽ ഉണ്ടായിരിക്കുന്നത്​. യു.എ.ഇ സെൻട്രൽ ബാങ്കാണ്​ ഞയാറാഴ്​ച ഇക്കാര്യം അറിയിച്ചത്​. 

ഇൗ വർഷം ഒന്നാം പാദത്തിൽ ഇന്ത്യൻ പ്രവാസികൾ 1295 കോടി ദിർഹം (ഏകദേശം 22500 കോടി രൂപ) ആണ്​ അയച്ചത്​. വിദേശികൾ മൊത്തം അയച്ച പണത്തി​​​​െൻറ 34.9 ശതമാനമാണിത്​. പാകിസ്​താനികളാണ്​ പണമയക്കലിൽ രണ്ടാം സ്​ഥാനത്ത്​​. മൊത്തം പണത്തി​​​​െൻറ 9.4 ശതമാനമാണ്​ പാകിസ്​താനിലേക്ക്​ അയച്ചത്​.

ഫിലിപ്പീൻസുകാർ 7.3 ശതമാനം, അമേരിക്കക്കാർ 5.4 ശതമാനം, ഇൗജിപ്​തുകാർ 4.95 ശതമാനം, ബ്രീട്ടീഷുകാർ 4.4 ശതമാനം എന്നിങ്ങനെയും പണമയച്ചു. 75 ശതമാനം പണവും (2780 കോടി ദിർഹം) പണവിനിമയ സ്​ഥാപനങ്ങൾ വഴിയാണ്​ അയക്കപ്പെട്ടത്​. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച്​ 2.7 ശതമാനം വർധനയാണ്​ ഇക്കാര്യത്തിലുണ്ടായത്​. 25 ശതമാനം പണം ബാങ്കുകൾ മുഖേനയാണ്​ അയച്ചിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi
News Summary - uae pravasi
Next Story