അബൂദബി: യു.എ.ഇ ടൂര്‍ വിമന്‍ സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി അബൂദബിയുടെ വിവിധ റോഡുകള്‍ വെള്ളിയാഴ്ച അടച്ചിടുമെന്ന് സംയോജിത ഗതാഗതകേന്ദ്രം. ഉച്ചക്ക് 12.30 മുതല്‍ 4.30 വരെയായിരിക്കും നിയന്ത്രണം. അല്‍ മിര്‍ഫ ബാബ് അല്‍ നുജൂം മുതല്‍ മദീനത്ത് സായിദ് വരെയാണ് മത്സരത്തിന്റെ രണ്ടാംഘട്ടം. ആദ്യഘട്ട അടച്ചിടല്‍ 12.30 മുതല്‍ 12.55 വരെയും രണ്ടാം ഘട്ട അടച്ചിടല്‍ 12.55 മുതല്‍ 1.30 വരെയും മൂന്നാം ഘട്ടം 1.30 മുതല്‍ 1.40 വരെയും 1.40 മുതല്‍ 2.30 വരെ നാലാം ഘട്ട അടച്ചിടലും നടക്കും. അഞ്ചാം ഘട്ടം 2.30 മുതല്‍ 3 വരെയും ആറാം ഘട്ടം വൈകീട്ട് 3 മുതല്‍ 3.10 വരെയും ഏഴാം ഘട്ടം 3.10 മുതല്‍ 3.20 വരെയും എട്ടാം ഘട്ടം 3.20 മുതല്‍ 3.30 വരെയും 9ാം ഘട്ടം 3.30 മുതല്‍ 3.35 വരെയും പത്താം ഘട്ടം 3.35 മുതല്‍ 3.45 വരെയും പതിനൊന്നാം ഘട്ടം 3.45 മുതല്‍ 4.30 വരെയും നടക്കുമെന്നും ഗതാഗത കേന്ദ്രം അറിയിച്ചു.
മോഡേണ്‍ സ്റ്റേജ് എന്ന യു.എ.ഇ ടൂര്‍ വിമന്‍ സൈക്ലിങ് മത്സരത്തിന്റെ രണ്ടാം ഘട്ടത്തില്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്. 113 കിലോമീറ്ററാണ് യാത്രാദൂരം. ഫെബ്രുവരി 11നാണ് സമാപിക്കുക. ഹെസ്സ സ്ട്രീറ്റ്, അല്‍ ഖൈല്‍ സ്ട്രീറ്റ്, സ്പോര്‍ട്സ് സിറ്റി, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റ്, അല്‍ ഖുദ്ര സ്ട്രീറ്റ്, സെയിഹ് അല്‍ സലാം സ്ട്രീറ്റ്, സെയിഹ് അല്‍ ദഹല്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ്, കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റ് എന്നീ മേഖലകളിലാണ് 10 മുതല്‍ 15 മിനിറ്റ് വരെ പലപ്പോഴായി ഗതാഗതം നിരോധിച്ചിരിക്കുന്നത്. സൈക്ലിങ് ടൂറിന്റെ ആദ്യ ഘട്ടം ദുബൈയില്‍ വ്യാഴാഴ്ച അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.