അജ്മാന്: പിടിച്ചെടുക്കപ്പെട്ട വാഹനങ്ങള്‍ ബാധ്യതകള്‍ തീർത്ത് തിരിച്ചെടുക്കാന്‍ വാഹന ഉടമകള്‍ക്ക് സമയപരിധി നിശ്ചയിച്ച് അജ്മാന് പൊലീസ്.
നിയമ ലംഘനങ്ങളുടെ പേരില്‍ ആറ് മാസത്തിലേറെയായി അജ്മാനിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ആഗസ്റ്റ് രണ്ടിന് മുൻപ് കുടിശ്ശിക തീര്‍ത്ത് തിരിച്ചെടുക്കാനാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടാകും. സമയപരിധിക്കുള്ളില്‍ ബാധ്യതകള്‍ തീര്‍ത്ത് തിരിച്ചെടുക്കാത്ത വാഹനങ്ങള്‍ ലേലം ചെയ്യാനാണ് പൊലീസ് തീരുമാനം. വാഹനങ്ങള്‍ പിടിച്ചിടുന്ന സ്ഥലം ക്രമീകരിക്കുന്നതിെൻറ ഭാഗമായാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
പട്രോളിങ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ അധിക ഭാരം ഒഴിവാക്കുന്നതും ഉദ്ദേശിച്ചാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ചുവന്ന സിഗ്നല്‍ മറികടക്കുക, അനുവദനീയമായ പരിധിക്കപ്പുറം കാറില്‍ കൂളിങ് ഫിലിം ഒട്ടിക്കുക, തെറ്റായ ഭാഗത്ത് കൂടി വാഹനം മറികടക്കുക, വാഹന ലൈസൻസ് പുതുക്കാതിരിക്കുക, മദ്യപിച്ച് വാഹനമോടിക്കുക തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം പിടിച്ചിട്ടതിൽ ഭൂരിഭാഗവും. നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്കുന്ന വാഹനങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സ്വകാര്യ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്ന സ്മാര്‍ട്ട് പദ്ധതി പൊലീസ് അടുത്തിടെ ആരംഭിച്ചിരുന്നു. പിടികൂടിയ വാഹനങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കാൻ ആഗ്രഹിക്കുന്ന വാഹന ഉടമകള്‍ക്ക് അജ്മാൻ പൊലീസിെൻറ ww.ajmanpolice.gov.ae എന്ന വെബ്സൈറ്റ് പരിശോധിക്കുകയോ 06 7034566 എന്ന നമ്പറില്‍ വിളിച്ച് അന്വേഷിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.