ദുബൈ: അബൂദബിയിലെ അൽ ദഫ്ര വ്യോമതാവളത്തിൽ യു.എസ് യുദ്ധവിമാനം എത്തിയത് ഇസ്രായേലിന് സഹായം നൽകാനാണെന്ന മാധ്യമങ്ങളുടെ ആരോപണം തള്ളി യു.എ.ഇ ആഭ്യന്തര മന്ത്രാലയം.
മുൻ നിശ്ചയിച്ച ടൈംടേബിൾ പ്രകാരം മാസങ്ങളായി അൽ ദഫ്ര വ്യോമതാവളം യു.എസ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. യു.എസുമായുള്ള യു.എ.ഇയുടെ സൈനിക സഹകരണത്തിന്റെ ഭാഗമായാണ് വിമാനങ്ങൾ ഇറങ്ങുന്നത്. ഇസ്രായേൽ-ഫലസ്തീൻ യുദ്ധവുമായി അതിന് ഒരു ബന്ധവുമില്ല. ഇതുസംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.