ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് സംവിധാനം അനധികൃത താമസക്കാർ പ്രയോജനപ്പെടുത്തണമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ ഡോ. ഇസ്മായിൽ ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി ദുബൈ കെ.എം.സി.സി അബു ഹൈൽ ആസ്ഥാനത്ത് ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. മണ്ഡലം ജില്ല സംസ്ഥാന ഭാരവാഹികളടക്കം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കാൻ സജീവമായി രംഗത്തുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതുമാപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെടണം.
ഫോൺ: 042727773, 0588449942, 0502708332, 0558081337. ദേര വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ സി.എച്ച്. നൂറുദ്ദീൻ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ, ബഷീർ പാറപ്പള്ളി, റഫീഖ് പടന്ന, ആസിഫ് ഹൊസങ്കടി, എ.സി റഫീഖ്, പി.ഡി നൂറുദ്ദീൻ, അഷ്റഫ് ബായാർ, സലാം തട്ടാഞ്ചേരി, ഫൈസൽ മൊഹ്സിൻ തളങ്കര, സിദ്ദീഖ് ചൗക്കി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുബൈർ കുബണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.