അബൂദബി: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ വടകര എന്‍.ആർ.ഐ ഫോറം അബൂദബിയുടെ ഓണം-ബക്രീദ് -ഗാന്ധി ജയന്തി ആഘോഷങ്ങള്‍ ആരംഭിച്ചു. മുസഫയില്‍ നടന്ന പൂക്കള മത്സരത്തില്‍ വിവിധ എമിറേറ്റുകളില്‍നിന്നായി ഏഴ് ടീമുകള്‍ മാറ്റുരച്ചു.
സൂര്യ അസ്ഹറിന്റെ നേതൃത്വത്തില്‍ ശരണ്യ, ആയിഷ എന്നിവരടങ്ങിയ ടീം 'ഇ' ഒന്നാം സ്ഥാനം നേടി. അജീബ, ഫഹ്മി, ഫാദില്‍ എന്നിവരടങ്ങിയ വീക്ഷണം ഫോറം അബൂദബി ടീം 'ഡി' രണ്ടാം സ്ഥാനവും വോള്‍ഗ സുജുമോന്‍, ബ്ലെന്റോ, സഗേഷ് ടീം 'എ' മൂന്നാം സ്ഥാനവും നേടി. സൂരജ്, ഡോ. ഹസീന ബീഗം, അബ്ദുള്‍ കലാം, ബിധു രാജ് വിധികര്‍ത്താക്കളായി. ഫോറം പ്രസിഡന്റ് അബ്ദുള്‍ ബാസിത് കായക്കണ്ടി അധ്യക്ഷത വഹിച്ചു.
ആക്ടിങ് സെക്രട്ടറി ഷാനവാസ്, ട്രഷറര്‍ മുഹമ്മദ് സക്കീര്‍, കലാ വിഭാഗം സെക്രട്ടറി സന്ദീപ്, പ്രോഗ്രാം കണ്‍വീനര്‍ യാസിര്‍ അറഫാത്, രജീദ് പട്ടോളി, സുനില്‍ മാസ്റ്റര്‍, ആദര്‍ശ്, ചന്ദ്രന് പാച്ചേനി, ശറഫുദ്ധീന്‍ കടമേരി, വനിതാ വിഭാഗം ഭാരവാഹികളായ ശ്രീജിഷ വിനോദ്, ഹഫ്സത് അബ്ദുല്‍ ബാസിത്, സ്മിത ബിജു, രമ്യ രാജേഷ്, ജസീല ഷറഫ്, വനിതാ വിഭാഗം കണ്‍വീനര്‍ പൂര്‍ണിമാ ജയകൃഷ്ണന്, ലെമിന യാസിര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.