റാസല്‍ഖൈമ: 2019 ജനുവരി ഒന്നിനോ അതിനു മുമ്പോ കാലഹരണപ്പെട്ട വാഹന ലൈസന്‍സുകളുടെ രജിസ്ട്രേഷന് പുതുക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ച് റാസല്‍ഖൈമ വെഹിക്കിള്‍സ് ആൻഡ് ഡ്രൈവേഴ്സ് ലൈസന്‍സിങ് വകുപ്പ്.
നാലു വര്‍ഷം കഴിഞ്ഞും ലൈസന്‍സുകള്‍ പുതുക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നതിന് മുന്നോടിയായാണ് 30 ദിവസംകൂടി ഉടമകള്‍ക്ക് സമയം നല്‍കിയുള്ള അധികൃതരുടെ അറിയിപ്പ്. വാഹന ലൈസന്‍സുകളുടെ കാലാവധി കഴിഞ്ഞും പുതുക്കുന്നതിന് ഒരു മാസം ഗ്രേസ് പീരിയേഡ് ഉള്ളത് തുടരും.
വാഹനങ്ങളുടെ ലൈസന്‍സ് പ്ലേറ്റും ഇന്‍ഷുറന്‍സും കാലാവധി തീരുന്നതിന് 40 ദിവസം മുമ്പ് പുതുക്കണമെന്നാണ് നിയമം. നിശ്ചിത സമയം കഴിഞ്ഞും ലൈസന്‍സ് പുതുക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളുമാണ് ശിക്ഷ. ആദ്യ പിഴ അടച്ചതിന് ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന് പുതുക്കിയില്ലെങ്കില്‍ വീണ്ടും പിഴ ചുമത്തും. കാലഹരണപ്പെട്ട ലൈസന്‍സ് പ്ലേറ്റുകളുള്ള വാഹനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക റഡാര്‍ സംവിധാനം റാസല്‍ഖൈമയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.